Thursday, April 25, 2024
spot_img

ബ്രിട്ടനിൽ അതിവേഗത്തില്‍ ചുറ്റി തിരിഞ്ഞ് യുഎഫ്ഒ; പറക്കുംതളികയെന്ന് നാട്ടുകാർ

ലണ്ടന്‍: അന്യഗ്രഹജീവികൾ എന്നും മനുഷ്യ മനസ്സിനെ ജിജ്ഞാസയിൽ എത്തിക്കുന്നവയാണ്. ഈ പ്രപഞ്ചത്തിൽ ഒരിക്കലും നമ്മൾ ഒറ്റയ്ക്കല്ലെന്നും ഭൂമിക്ക് പുറത്തും ജീവനുണ്ടെന്നും ഇത്തരം ജീവികൾ ഭൂമി സന്ദർശിക്കാറുണ്ടെന്നും വിശ്വസിക്കുന്ന ഒത്തിരിയാളുകൾ നമുക്കിടയിലുണ്ട്. ഒരുവിഭാഗം ആളുകൾ അന്യഗ്രഹജീവികളെ കണ്ടതായും, അവകാശപ്പെടുന്നുണ്ട്. പക്ഷേ അക്കാര്യങ്ങളെല്ലാം ഇപ്പോഴും ദുരൂഹമായി നിലനില്‍ക്കുകയാണ്.

മറ്റിടങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ അജ്ഞാത രൂപത്തെയാണ് ബ്രിട്ടനിൽ ആകാശത്ത് കണ്ടത്. ഡ്യൂഡ്‌ലിയിലെ ഗോര്‍നാല്‍ ടൗണിലാണ് ഈ അപൂര്‍വ കാഴ്ച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് പറക്കുംതളികയാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തിൽ ബ്രിട്ടീഷ് സര്‍ക്കാർ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടുമില്ല . നിരവധി പേരാണ് ഈ അജ്ഞാത ദൃശ്യം മൊബൈലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്നത്.

ഡ്യൂഡ്‌ലി അന്യഗ്രഹജീവികളുടെ കേന്ദ്രമാണെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ്. പലപ്പോഴായി ഇവിടെ പറക്കുംതളികകള്‍ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട് ഒത്തിരിയാളുകൾ നേരത്തെ മുന്നോട്ടു വന്നിരുന്നു. 2009 ലാണ് ഈ പറക്കുംതളികയെ കണ്ടെന്ന റിപ്പോർട്ടുകൾ ആദ്യമായി വന്നത്. ത്രികോണ ആകൃതിയിലുള്ള രൂപമാണ് ആളുകള്‍ കണ്ടിരിക്കുന്നത്. 2013ലും 2016ലും ഇത്തരം അപൂര്‍വ കാഴ്ച്ചകള്‍ കണ്ടിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസിന് പറക്കുതളിക കണ്ടുവെന്ന് പറഞ്ഞ് 12 കോളുകളാണ് ലഭിച്ചത്.

Related Articles

Latest Articles