Thursday, April 18, 2024
spot_img

ചാൾസ് ബോണറ്റ് സിൻഡ്രോം ഭീഷണിയിൽ യുകെ; പത്തുലക്ഷത്തിലധികം പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു

ലണ്ടന്‍ : യു.കെ.യിൽ പത്തുലക്ഷത്തിലധികം പേർ ചാള്‍സ് ബോണറ്റ് സിന്‍ഡ്രോം ബാധിതരെന്ന ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് പുറത്തുവന്നു . രാജ്യത്തെ അഞ്ചിലൊന്ന് വ്യക്തികളും ഈ രോഗത്തിന്റെ പിടിയിലായിക്കഴിഞ്ഞു എസ്മേസ് അമ്പ്രല്ല എന്ന സന്നദ്ധ സംഘടനയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്

പ്രായം കൂടുന്നതിനനുസരിച്ചുണ്ടാകുന്ന തിമിരവും നേത്രപടലത്തിനുണ്ടാകുന്ന ശോഷണവും മൂലം വലിയ കാഴ്ചനഷ്ടം സംഭവിക്കുമ്പോഴാണ് ഈ രോഗാവസ്ഥയുണ്ടാകുന്നത്. കണ്‍മുന്നില്‍ ഇല്ലാത്ത വസ്തുക്കളെ ഈ രോഗം ബാധിച്ചവർക്ക് കാണുന്നത് പോലുള്ള തോന്നലുകൾ ഉണ്ടാകും. മലയാള ചിത്രം ജവാൻ ഓഫ് വെള്ളിമലയിലൂടെ ഈ രോഗം നമ്മളിൽ ചിലരെങ്കിലും കേട്ടിരിക്കാം .ബ്ലാക്ക് ആന്‍ഡ് വൈറ്റിലോ മറ്റ് നിറങ്ങളിലോ ആണ് ഈ രൂപങ്ങള്‍ പ്രത്യക്ഷപ്പെടുക ചിലപ്പോള്‍ കുറച്ചു മിനിട്ടുകള്‍ മാത്രമായിരിക്കും ഇവയുടെ ആയുസ്സ്. ചിലപ്പോഴിത് മണിക്കൂറുകളോളം നീണ്ടുപോയെന്നും വരാം. കാണുന്നതല്ലാതെ കേള്‍ക്കാനോ രുചിയ്ക്കാനോ തൊട്ടറിയാനോ ഒന്നും സാധിക്കില്ല എന്നതാണ് ഇവയുടെ പ്രത്യേകത.

ആവശ്യത്തിന് വിശ്രമവും രാത്രികാലങ്ങളിലെ കൃത്യമായ ഉറക്കവുമാണ് ഡോക്ടര്‍മാര്‍ ഇതിനു പരിഹാരമായി പറയുന്നത് . നല്ല വെളിച്ചമുള്ള ബള്‍ബുകളും മാഗ്നിഫയിങ് ഉപകരണങ്ങളും ഉപയോഗിക്കുന്നത് കണ്ണുകളുടെ ശരിയായ പരിപാലനത്തെ സഹായിക്കും.

.

Related Articles

Latest Articles