Saturday, April 20, 2024
spot_img

സംസ്ഥാന സർക്കാരിനും ദേവസ്വം ബോര്ഡിനുമെതിരെ ആഞ്ഞടിച്ച് ഉമ്മൻചാണ്ടി ; വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം സ​ര്‍​ക്കാ​ര്‍ ച​വി​ട്ടി മെ​തി​ച്ചു; ബോ​ര്‍​ഡ് സി​പി​എ​മ്മി​ന്‍റെ ച​ട്ടു​ക​മാ​യി മാ​റിയെന്നും ആരോപണം

തി​രു​വ​ന​ന്ത​പു​രം: വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍ ച​വി​ട്ടി മെ​തി​ച്ചെ​ന്നു മുൻ മുഖ്യമന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ഇ​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ന​ത്ത വി​ല ന​ല്‍​കേ​ണ്ടി വ​രു​മെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു​വ​തീ​പ്ര​വേ​ശ​ന​വിഷയത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് നിലപാട് മാറ്റിയത് എ​ല്ലാ​വ​രേ​യും ഞെ​ട്ടി​ച്ചു. എ​ന്തി​നാ​ണ് അ​വ​ര്‍ പുനഃപരിശോധനാഹർജി ന​ല്‍​കി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ദേ​വ​സ്വം ബോ​ര്‍​ഡ് ന​ട​ത്തി​യ മ​ല​ക്കം മ​റി​ച്ചി​ലി​നെ സു​പ്രീം കോ​ട​തി ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി. വി​ശ്വാ​സി​ക​ളോ​ടൊ​പ്പം നി​ല്‍ക്കേ​ണ്ട ദേ​വ​സ്വം ബോ​ര്‍​ഡ് സി​പി​എ​മ്മി​ന്‍റെ ച​ട്ടു​ക​മാ​യി മാ​റിയെന്നും അദ്ദേഹം ആരോപിച്ചു.

അ​വി​ശ്വാ​സി​ക​ളു​ടെ അ​ജ​ന്‍​ഡ​യാ​ണ് സ​ര്‍​ക്കാ​രും ദേ​വ​സ്വം ബോ​ര്‍​ഡും ചേ​ര്‍​ന്നു ന​ട​പ്പാ​ക്കു​ത്. അ​വി​ശ്വാ​സി​ക​ളെ വീ​ട്ടി​ല്‍ പോ​യി ക​ണ്ടു​പി​ടി​ച്ച്‌ രാ​ത്രി​യി​ല്‍ ത​ന്നെ സ​ന്നി​ധാ​ന​ത്ത് എ​ത്തി​ക്ക​ണ​മെ​ന്നൊ​ന്നും കോ​ട​തി വി​ധി​യി​ലി​ല്ല. സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്ന് ഇ​നി എ​ന്തു വി​ധി വ​ന്നാ​ലും ന​ട​പ്പാ​ക്കു​മെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി, താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ലു​ള്ള വി​ധി ല​ഭി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളെ​യും ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി. ഇ​തു വീ​ണ്ടും സം​സ്ഥാ​ന​ത്തെ സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​ക്കു​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു.

Related Articles

Latest Articles