Friday, March 29, 2024
spot_img

കേന്ദ്ര ബജറ്റ്: സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും; ഇറക്കുമതി തീരുവ കുറച്ചു; ലക്ഷ്യം കള്ളക്കടത്തിന് തടയിടൽ

ദില്ലി: ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു.
12.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് കുറച്ചത്. സ്വർണത്തിന്റെ കള്ളക്കടത്തിന് തടയിടുന്നതിന്റെ ഭാഗമായാണ് തീരുവ കുറച്ചിരിക്കുന്നത്.

നിലവിൽ സ്വർണത്തിന് 12.5% ​​ഇറക്കുമതി തീരുവയാണുള്ളത്. സ്വർണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറച്ചു. സ്വർണ്ണ, വെള്ളി ആവശ്യകതകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുകയാണ്. 2019 ജൂലൈയിൽ തീരുവ 10 ശതമാനത്തിൽ നിന്ന് ഉയർത്തിയതിനാൽ വിലയേറിയ ലോഹങ്ങളുടെ വില കുത്തനെ ഉയർന്നിട്ടുണ്ട്.

ലോക്ക് ഡൗണ്‍ വ്യോമ ഗതാഗതത്തെ ബാധിച്ചതിനാല്‍ കര മാര്‍ഗമുളള സ്വര്‍ണക്കടത്ത് വര്‍ധിച്ചെന്നാണ് വിലയിരുത്തല്‍. ഒരു കിലോ സ്വര്‍ണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാം ഉള്‍പെടെ അമ്ബത് ലക്ഷം രൂപയ്ക്ക് മുകളിലാണ്.

Related Articles

Latest Articles