Saturday, April 20, 2024
spot_img

കേരളത്തിനോട് വിവേചനം കാട്ടുന്നുവെന്നത് രാഷ്ട്രീയ ആരോപണം മാത്രം; പ്രശ്നപരിഹാരമാണ് ആവശ്യമെങ്കിൽ മുൻകൈയെടുക്കേണ്ടത് സംസ്ഥാന സർസർക്കാർ; പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: റോഡിലെ കുഴികളെ സംബന്ധിച്ച സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ആരോടും അവഗണനയും വിവേചനവും കാട്ടാത്ത ഒരു സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീപാതയിലെ കുഴികളയ്ക്കുന്നത് നടപ്പിലാക്കുന്ന രീതിയില്‍ അപാകതകളുണ്ടെങ്കില്‍ പരിശോധിക്കും. റോഡില്‍ കുഴികളുണ്ടാകണമെന്ന നിലപാടില്ല. അതിനെ പിന്തുണയ്ക്കുന്ന ആളുമല്ല. കേരളത്തിലെ മന്ത്രി പറയുന്നത് കേന്ദ്രത്തിന്റെ കുഴി, കേരളത്തിന്റെ കുഴി എന്നിങ്ങനെയാണ്. പക്ഷേ താന്‍ അങ്ങനെയൊരു വ്യത്യാസമായി കാണുന്നില്ല. വളരെ കാര്യക്ഷമതയോടെ ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് നിതിന്‍ ഗഡ്കരി. കേരളത്തിനോട് അദ്ദേഹം ഒരു വിവേചനവും കാണിച്ചിട്ടില്ല. കേരളം ഭരിക്കുന്നവര്‍ തന്നെ പറയുന്നത് ഏറ്റവും നല്ല പരിഗണന കേരളത്തോട് കാണിക്കുന്ന വ്യക്തിയാണ് ഗഡ്കരിയെന്നാണ്. അപ്പോള്‍ പിന്നെ ആരാണ് അവഗണനയും വിവേചനവും കാണിക്കുന്നത്. ഇതെല്ലാം ഓരോ സന്ദര്‍ഭത്തിലെ സാഹചര്യം അനുസരിച്ച് മാറി മാറി നടത്തുന്ന രാഷ്ട്രീയപ്രസ്താവനകള്‍ മാത്രമാണ്.

വിഷയത്തിൽ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നതിന് പകരം പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് വേണ്ടത്. ഇതു സംബന്ധിച്ച് ഇന്ന് തന്നെ ദേശീയപാത അതോരിറ്റി ഉദ്യോഗസ്ഥന്‍മാരുമായി സംസാരിക്കുന്നുണ്ട്. അതിന് ശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര വിദേശകാര്യമന്തി എസ് ജയശങ്കറിന്റെ കേരള സന്ദർശനം മുതൽ സംസ്ഥാന പൊതുമരാമത്ത് മന്ത്രി ദേശീയപാതയിലെ കുഴികളെക്കുറിച്ച് നിയമസഭയിലടക്കം വിമർശനങ്ങൾ നടത്തിയിരുന്നു. എന്നാൽ ഫണ്ടുമായി പുറകെ നടന്നാലും സമയ ബന്ധിതമായി പദ്ധതികൾ സമർപ്പിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാട്ടുന്നതായി ബിജെപി യും ആരോപിക്കുന്നു.

Related Articles

Latest Articles