Friday, April 19, 2024
spot_img

“ഇന്ത്യയുടെ സംസ്‌കാരത്തിന് വാല്മീകി മഹർഷി നൽകിയ സംഭാവനകൾ അതുല്യം”; വാല്മീകി ജയന്തി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ദില്ലി: വാല്മീകി ജയന്തി ( Valmiki Jayanti) ആശംസകൾ നേർന്ന് പ്രധാനമന്ത്രി. ഇന്ത്യയുടെ സമൃദ്ധമായ ഭൂതകാലത്തേയും, വിജ്ഞാനത്തേയും, സംസ്കാരത്തേയുമാണ് വാല്മീകി മഹർഷി ജയന്തിയിൽ നാം സ്മരിക്കേണ്ടതെന്ന് പ്രധാനമന്ത്രി സന്ദേശം നൽകി. ട്വീറ്റിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകൾ നേർന്നത്. കഴിഞ്ഞവർഷത്തെ മൻ കീ ബാത്തിലെ ശബ്ദസന്ദേശം ഒരിക്കൽ കൂടി പ്രചരിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വാല്മീകി ജയന്തി സന്ദേശം നൽകിയത്.

രാമായണമെന്ന മഹാകാവ്യത്തിലൂടെ മാനുഷിക സേവനത്തിന്റേയും അനുകമ്പയുടേയും സന്ദേശമാണ് വാല്മീകി മഹർഷി ഭാരതത്തിനും ലോകത്തിനും നൽകിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ചരിത്രത്തിൽ അധഃസ്ഥിതരുടെ യാഥാർത്ഥപ്രതിനിധിയാണ് വാല്മീകി മഹർഷി. സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച് മുന്നേറാൻ ഏവരേയും പേരിപ്പിക്കുന്ന ഋഷിവര്യനെയാണ് നാം മാതൃകയാക്കേണ്ടതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ട്വീറ്റിന്റെ പൂർണ്ണരൂപം:

“വാല്മീകി ജയന്തിയുടെ ഈ പുണ്യ മുഹൂർത്തത്തിൽ ആ മഹർഷി വര്യനെ പ്രണമിക്കുന്നു. ഇന്ത്യയുടെ സംസ്‌കാരത്തിനും സമൃദ്ധമായ ഭൂതകാലത്തിനും നൽകിയ സംഭാവനകൾ അതുല്യമാണ്. സാമൂഹ്യ പരിഷ്‌ക്കരണത്തിന്റെ പാതയിലും വാല്മീകി മഹർഷിയുടെ ജീവിതം നമുക്ക് പ്രേരണയാണ്’ എന്നും പ്രധാനമന്ത്രി ആശംസാ സന്ദേശത്തിലൂടെ പറഞ്ഞു.

Related Articles

Latest Articles