Thursday, April 25, 2024
spot_img

ഇനി മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് ഇതായിരിക്കും ശിക്ഷ; വ്യത്യസ്തമായ കുരുക്കുമായി ജില്ലാ ഭരണകൂടം

ഗ്വാളിയർ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് നൽകാൻ വ്യത്യസ്തമായ ശിക്ഷ കണ്ടുപിടിച്ച് മധ്യപ്രദേശിലെ ഗ്വാളിയര്‍ ജില്ലാ ഭരണകൂടം. മാസ്ക് വെക്കാതെ പുറത്തിറങ്ങുന്നവരും, കോവിഡ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരും രോഗ ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളിലും ചെക്ക് പോസ്റ്റുകളിലും മൂന്ന് ദിവസം വോളന്റിയര്‍മാരായി പ്രവർത്തിക്കണം. ഇതിനൊപ്പം തന്നെ കടുത്ത പിഴയും ഇവരിൽ നിന്ന് ഈടാക്കും.

സംസ്ഥാനത്ത് നടന്നുവരുന്ന ‘കില്‍ കൊറോണ’ ക്യാമ്ബയിന്റെ ഭാഗമായി ജില്ലാ കളക്ടർ കൗശലേന്ദ്ര വിക്രം സിങിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് കൂടുതലെത്തിക്കാനാണ് ഇത്തരമൊരു നടപടിയെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ഞായറാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് കൂടുതലെത്തിക്കാനാണ് ഇത്തരമൊരു നടപടിയെന്ന് കളക്ടർ കൂട്ടിച്ചേർത്തു.

നിലവില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും പുറത്തിറങ്ങുന്നവര്‍ക്ക് പിഴമാത്രമാണ് ഈടാക്കുന്നത്.

Related Articles

Latest Articles