Tuesday, April 16, 2024
spot_img

വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുക്കളും പോയി; പിടിച്ചെടുത്തത് 14 കോടിയുടെ വസ്തുവകകള്‍

ദില്ലി: സാമ്ബത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുവകകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്. ഫ്രാന്‍സിലെ എഫ്​.ഒ.സി.എച്​ 32 അവന്യുവിലെ മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ്​ കണ്ടുകെട്ടിയത്​. എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിന്റെ നിര്‍ദേശപ്രകാരം ഫ്രാന്‍സിലെ അന്വേഷണ ഏജന്‍സിയുടേതാണ്​ നടപടി.
കിങ്​ ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ സി.ബി.ഐ രജിസ്​റ്റര്‍ ചെയ്​ത കേസിലാണ്​ ഇ.ഡിയുടെ നടപടി. 2016 ജനുവരിയില്‍ മല്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവുണ്ടായിരുന്നു. നേരത്തെ വിജയ്​ മല്യയെ ഇന്ത്യക്ക്​ കൈമാറാന്‍ യു.കെയിലെ കോടതി ഉത്തരവിട്ടിരുന്നു.

സാമ്ബത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുവകകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്. 1.6 ദശലക്ഷം യൂറോ (ഏകദേശം 14 കോടി ഇന്ത്യന്‍ രൂപ)യുടെ സ്വത്തുവകകള്‍ പിടിച്ചെടുത്തതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക വിദേശത്തേക്ക് അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Related Articles

Latest Articles