മലപ്പുറത്തെ പുരാതന കെട്ടിടങ്ങളുടെ ആധാരങ്ങള്‍ പരിശോധിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി

0

തിരുവനന്തപുരം:’മാപ്പിള ലഹളയില്‍ കൊല്ലപ്പെട്ടവരുടെ സ്വത്തുക്കള്‍ കലാപകാരികള്‍ കൈവശപ്പെടുത്തുകയായിരുന്നു എന്നും അത് ഇപ്പോഴും അവര്‍ തന്നെ കൈവശം വെച്ചിരിക്കുന്നു എന്നുംഅത്തരം സ്വത്തുക്കളുടെ എല്ലാം ആധാരം പരിശോധിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി (Viji Thampi) രംഗത്ത്.

മാത്രമല്ല ലഹളയക്ക് നേതൃത്വം കൊടുത്ത വാരിയംകുന്നനെയും ആലി മുസലിയാരെയും സ്വാതന്ത്യ സമര സേനാനികളായി പ്രതിഷ്ഠിക്കാനാണ് ശ്രമം നടക്കുന്നത് എതിർക്കപ്പെടേണ്ടതാണ് എന്നും മാപ്പിള കലാപബലിദാനി അനുസ്മരണ സമിതി ഉപാധ്യക്ഷനായ വി ജി തമ്പി പറഞ്ഞു.

സ്വാതന്ത്ര്യ സമരമെന്നും കാര്‍ഷിക കലാപമെന്നും ചിത്രീകരിച്ച്‌ കലാപ ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുന്നതിനെതിരെയുള്ള യഥാര്‍ത്ഥ ചരിത്ര വസ്തുതകള്‍ അനാവരണം ചെയ്തുകൊണ്ട് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ 14 ജില്ലകളിലും സെമിനാറുകള്‍, ചരിത്രപ്രദര്‍ശിനി, ഡോക്യുമെന്ററി തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും.

തുവ്വൂര്‍ കൂട്ടക്കൊലയ്ക്ക് ഒരു നൂറ്റാണ്ട് തികയുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 25 ന് സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളില്‍ അനുസ്മരണ സദസ്സുകള്‍ നടക്കും. ദില്ലിയില്‍ നടക്കുന്ന പരിപാടിയില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും

മാത്രമല്ല മാപ്പിളക്കലാപകാരികള്‍ ഹിന്ദുക്കൂട്ടക്കൊലയ്ക്ക് വേദിയാക്കിയ തുവ്വൂര്‍ കിണറിന്റെ മാതൃകകള്‍ പ്രധാന കേന്ദ്രങ്ങളില്‍ പുനര്‍നിര്‍മ്മിച്ച്‌ ചിരാതുകളില്‍ ദീപം തെളിച്ചാണ് രക്തസാക്ഷിസ്മൃതി നടത്തുന്നത്. തുവ്വൂര്‍ രക്തസാക്ഷികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കവിതാലാപനവും പ്രമേയാവതരണവും നടക്കും.

സംസ്ഥാനത്തുടനീളം മാപ്പിളക്കലാപവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വില്പനയും ചര്‍ച്ചയും ഇതോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്. 26 ന് ദില്ലിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ശ്രദ്ധാഞ്ജലി സമ്മേളനം നടക്കും.