Friday, March 29, 2024
spot_img

വിഴിഞ്ഞത്ത് സമരം അതിരുവിട്ടു; ഭീകരാന്തരീക്ഷം തീർത്ത് സമരാനുകൂലികൾ; പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ വൻ സംഘർഷം, നിരവധിപേർക്ക് പരിക്ക്: ലത്തിൻ പുരോഹിതന്മാരുടെ നേതൃത്വത്തിൽ മുല്ലൂരിൽ തകർത്ത വീടുകൾ വത്സൻ തില്ലങ്കരി ഇന്ന് സന്ദർശിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി കോടതിക്ക് നൽകിയ ഉറപ്പ് വിശ്വസിച്ച് നിർമ്മാണ സാധന സാമഗ്രികളുമായി വന്ന വാഹനങ്ങൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തടഞ്ഞ് സമരക്കാർ ആക്രമിച്ചതോടെ വിഴിഞ്ഞം യുദ്ധക്കളമായി.

പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും സംഘർഷത്തിലായി.തുറമുഖത്തിന് അനുകൂലമായി പന്തൽ കെട്ടി സമരം നടത്തുകയായിരുന്ന നാട്ടുകാരടക്കമുള്ളവരെ അടിച്ചോടിക്കുകയായിരുന്നു. അനുകൂല സമരത്തിലെ കോൺഗ്രസ് കൗൺസിലർ സി. ഓമന ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

പോലീസ് നോക്കി നിൽക്കെയാണ് ജനകീയ കൂട്ടായ്മയുടെ സമരപന്തൽ തകർത്തത്. ഇവിടെയുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അയൽവീടുകളിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നാലെ പാഞ്ഞ പ്രതിഷേധക്കാർ അഞ്ചു വീടുകൾക്ക് കല്ലെറിഞ്ഞു. ഇതോടെ സമരക്കാർക്കെതിരെ ജനവികാരം ശക്തമാകുകയായിരുന്നു.

മുതലപ്പൊഴിയിൽ നിന്ന് കല്ലുകളുമായി വന്ന 25 ലോറികളാണ് സമരക്കാർ തടഞ്ഞത്. ലോറികൾ പുറപെട്ടപ്പോൾ തന്നെ സമരക്കാർ വിവരം കിട്ടിയിരുന്നു. ലോറി ഡ്രൈവർമാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഇരുന്നുറോളം പോലീസുകാർ സ്ഥലമുണ്ടായിരുന്നു.

ലോറികൾ മടങ്ങിപ്പോയെങ്കിലും ഇന്നലെമുതൽ സംഘർഷാവസ്ഥയിലാണ്. വൈകിട്ട് വിഴിഞ്ഞം പനവിളയിലെ പാൽ സൊസൈറ്റിയിൽ കയറി ജീവനക്കാരെയും പാൽ വിൽക്കാൻ എത്തിയവരെയും ആക്രമിച്ചു. ജീവനക്കാരനായ ജിജിയെ റോഡിൽ വലിച്ചിഴച്ചായിരുന്നു മർദ്ദനം.

ബിജെപിയുടെ കൊടിമരങ്ങളും ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകളും ഉൾപ്പെടെ നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്നലെ രാത്രി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി.

ഇതിനെ തുടർന്ന് ഇന്ന് ഉച്ചക്ക് 2 മണിക്ക് ഹിന്ദു ഐക്യ വേദി വർക്കിങ് പ്രസിഡന്റ്‌ വത്സൻ തില്ലങ്കരി ലത്തിൻ പുരോഹിതന്മാരുടെ നേതൃത്വത്തിൽ മുല്ലൂരിൽ തകർത്ത വീടുകൾ സന്ദർശിക്കും. സമരപ്പന്തലും സന്ദർശിക്കും.

Related Articles

Latest Articles