Thursday, April 25, 2024
spot_img

”നമ്മളെല്ലാവരും അൽപം തകർന്നവരാണെന്ന് ഭാവന: മഞ്ജു പകർത്തിയ ചിത്രമെന്ന് നടി; വൈറലായി ചിത്രം

മലയാള സിനിമാ പ്രേമികൾ ഏറെ ഇഷ്ട്ടപെടുന്ന നടിയാണ് ഭാവനയും മഞ്ജു വാര്യരും. ജീവിതത്തോട് പോരാടുന്ന ഇവരെ അയൺ ലേഡികൾ എന്നാണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല ഇവർ തമ്മിലുള്ള സൗഹൃദവും ആരാധകർക്ക് ഇഷ്ട്ടമാണ്. ഇപ്പോഴിതാ മഞ്ജു വാര്യർ പകർത്തിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ഭാവന.

മഞ്ഞ പ്രകാശത്തിന്റെ പശ്ചാത്തലത്തിൽ കയ്യിലൊരു ഫോർക്കും പിടിച്ച് ഭക്ഷണം കഴിക്കാനിരിക്കുന്ന ഭാവനയുടെ കാൻഡിഡ് ചിത്രമാണ് മഞ്ജു വാര്യർ ക്യാമറയിലാക്കിയത്. ഭാവനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

അതേസമയം ഭാവന ചിത്രത്തിന് നൽകിയ ശക്തമായ അടിക്കുറിപ്പും ചർച്ചയാവുകയാണ്. ”നമ്മളെല്ലാവരും അൽപം തകർന്നവരാണ്, അങ്ങനെയാണല്ലോ വെളിച്ചം കടന്നു വരുന്നത്”- എന്നാണ് ഭാവന കുറിച്ചത്. നിരവധി ആരാധകരാണ് കമന്റുമായി രം​ഗത്തെത്തുന്നത്. ഭാവനയുടെ വാക്കുകൾ ഏറെ പ്രചോദനാത്മകമാണെന്നാണ് ആരാധകരുടെ കമന്റുകൾ.

മഞ്ജു വാര്യരും ഭാവനയും ഒന്നിച്ച് ഒത്തുകൂടാൻ സമയം കണ്ടെത്താറുണ്ട്. ഒന്നിച്ചുള്ള നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാനും താരങ്ങൾ മറക്കാറില്ല. മലയാള സിനിമയിൽ ഇല്ലെങ്കിലും കന്നഡയിൽ ആക്റ്റീവാണ് ഭാവന. ഇൻസ്പെക്ടർ വിക്രമാണ് ഭാവനയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Related Articles

Latest Articles