Saturday, April 20, 2024
spot_img

ദീപികയുടെ കഴുത്തിന് പിന്നിലെ പുതിയ ടാറ്റുവിലെന്താണ്? ചർച്ചയായി താരത്തിന്റെ ചിത്രം

ബോളിവുഡിന്റെ താരറാണിയായ ദീപിക പദുക്കോൺ ഇത്തവണത്തെ ഓസ്കർ ചടങ്ങിൽ അവതാരകയായെത്തി ഇന്ത്യയ്ക്ക് അഭിമാനമായി മാറിയിരുന്നു. ഡോൾബി തീയേറ്ററിൽ എത്തിയിരുന്നവർക്ക് ആർ.ആർ.ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തെ പരിചയപ്പെടുത്താൻ അവതാരികയായാണ് ദീപിക പദുക്കോൺ ഓസ്കർ വേദിയിലെത്തിയത്. ഓസ്‌കർ വേദിയിലെ തന്റെ ചിത്രങ്ങൾ ദീപിക പദുക്കോൺ സോഷ്യൽ മീഡിയയിലും പങ്കുവച്ചു. എന്നാൽ ഫാഷൻ ലോകത്തെ ചർച്ച വിഷയം മറ്റൊന്നാണ്. ദീപികയുടെ ചിത്രങ്ങളിൽ തെളിഞ്ഞ് കാണുന്ന പുതിയ ടാറ്റൂ ആണത്.

ചെവിക്ക് തൊട്ട് താഴെ കഴുത്തിലായി 82 ഡിഗ്രീസ് എന്നതാണ് ടാറ്റൂ. ഇത് സ്ഥിരമായി ചെയ്തതാണോ അതോ പെട്ടെന്ന് മാഞ്ഞുപോകുന്നതാണോ എന്ന കാര്യം വ്യക്തമല്ല. ദീപികയുടെ പുതിയ സ്‌കിൻ കെയർ ബ്രാൻഡാണിത്. ജിഗർ ഷായും ദീപിക പദുകോണും ചേർന്നാണ് ഈ ബ്രാൻഡ് സ്ഥാപിച്ചത്.

Related Articles

Latest Articles