Wednesday, April 24, 2024
spot_img

എന്താണ് മാരകമായ പൊവാസെൻ വൈറസ്?രോഗത്തെക്കുറിച്ച് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

ചെള്ള് പരത്തുന്ന മാരകമായ രോഗമാണ് പൊവാസെൻ വൈറസ്. രോഗത്തെക്കുറിച്ച് നിരവധി മുന്നറിയിപ്പുകൾ നൽകുകയാണ് ആരോഗ്യവിദഗ്ധർ.ഈ അപൂർവ്വ വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്. ‌പൊതുവെ പൊവാസെൻ രോ​ഗങ്ങൾ അപൂർവ്വമാണെങ്കിലും അടുത്തിടെയായി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്.മാൻ, അണ്ണാൻ എന്നീ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ള് കടിക്കുമ്പോഴാണ് വൈറസ് പകരുന്നത്.

ലക്ഷണങ്ങൾ

പൊവാസെൻ വൈറസ് പിടിമുറുക്കിയാലും പലപ്പോഴും കാര്യമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരിക്കില്ല. ലക്ഷണം കാണിക്കുന്നവരിൽ ചെള്ള് കടിച്ച് ഒരാഴ്ച്ച മുതൽ ഒരു മാസത്തിനിടെ പനി ഉണ്ടാകാൻ സാധ്യതയുണ്ട്. പനി, തലവേദന, ഛർദി, തളർച്ച എന്നിവയാണ് ആദ്യ ദിവസങ്ങളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ.

തലച്ചോറിലെ (എൻസെഫലൈറ്റിസ്) അല്ലെങ്കിൽ തലച്ചോറിനും സുഷുമ്‌നാ നാഡിക്കും ചുറ്റുമുള്ള ചർമ്മം (മെനിഞ്ചൈറ്റിസ്) എന്നിവയ്ക്ക് ഇൻഫെക്ഷൻ ഉണ്ടാകാനും ഗുരുതരമായ രോഗമായി മാറാനും ‌പൊവാസെൻ വൈറസ് കാരണമാകും. രോഗം മാർച്ഛിക്കുമ്പോൾ ആശയക്കുഴപ്പം, ഏകോപനം നഷ്ടപ്പെടുക, സംസാരിക്കാൻ ബുദ്ധിമുട്ട്, ജ്വരം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും.

ചികിത്സ

പൊവാസാൻ വൈറസ് ബാധയെ ചെറുക്കാൻ നിലവിൽ മരുന്നുകളൊന്നുമില്ല. ആന്റിബയോട്ടിക്കുകൾ ഈ രോഗത്തിനെതിരെ ഫലം ചെയ്യില്ല. ധാരാളം വെള്ളം കുടിക്കുകയും നന്നായി വിശ്രമിക്കുകയും ചെയ്യുന്നത് സാവധാനമാണെങ്കിലും ഫലം നൽകും. ലക്ഷണങ്ങളിൽ നിന്നുള്ള മോചനത്തിനായി വേദനസംഹാരികളാണ് രോഗികൾക്ക് നൽകുന്നത്.

Related Articles

Latest Articles