Friday, April 19, 2024
spot_img

അവിശ്വാസികൾക്ക് എന്ത് ക്ഷേത്രഭരണം, എന്ത് ക്ഷേത്ര ശുദ്ധി?? ദൈവനിഷേധികളായ കമ്മ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ഭരണം; ശബരിമലയിലെ റെക്കോർഡ് കാണിക്കയും കൊണ്ട് ശുചീകരണപ്രവർത്തനം പോലും നടത്താതെ സർക്കാർ മലയിറങ്ങി

പമ്പ : ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് കാണിക്കയാണ് ഇത്തവണ ഭക്തർ മനമറിഞ്ഞ് അയ്യപ്പസ്വാമിക്ക് സമർപ്പിച്ചത്. കാണിക്ക എണ്ണി തീർക്കാൻ പോലും നിരവധി ജീവനക്കാരുടെ ദിവസങ്ങളോളമുള്ള അധ്വാനം വേണ്ടി വന്നു. എണ്ണിത്തിട്ടപ്പെടുത്തുന്നവരിൽ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാനായി അവധി പോലും നൽകി എന്ന് അറിയുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാനാകും ഇത്തവണ ഭക്തർ സമർപ്പിച്ച കാണിക്കയുടെ വലിപ്പം. 360 കോടി രൂപയാണ് ഇത്തവണത്തെ മണ്ഡലകാലത്തിലെ മണ്ഡലകാലത്തിൽ ശബരിമലയിൽ നിന്ന് വരുമാനമായി ലഭിച്ചത് എന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട് .

ശബരിമല നട അടച്ചിട്ട് ഇന്നേക്ക് 25 ദിവസം കഴിഞ്ഞു. കുംഭമാസ പൂജയ്ക്ക് വേണ്ടിയാവും ഇനി നട തുറക്കുക. എന്നാൽ അവിശ്വാസികൾ ക്ഷേത്ര ഭരണത്തിൽ ഏർപ്പെട്ടാൽ എന്താണ് ഉണ്ടാവുക എന്നതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് ശബരിമലയിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങൾ. ഭക്തരുടെ കാണിക്കയെ മാത്രം സ്നേഹിച്ച സർക്കാർ വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ പോലും നടത്താതെയാണ് മല ഇറങ്ങിയിരിക്കുന്നത്. മാലിന്യം കുന്ന് കൂടിയ പമ്പയും പരസ്യങ്ങളും ആണ് മണ്ഡലകാലത്തിന്റെ ശേഷിപ്പുകൾ ആയി ഇന്ന് അവശേഷിക്കുന്നത്.

അവിശ്വാസികളായ സർക്കാർ ക്ഷേത്ര ഭരണത്തിൽ നിന്നും പിന്തിരിയണമെന്നും ക്ഷേത്രഭരണം വിശ്വാസികൾക്ക് കൈമാറണമെന്നുമുള്ള അലമുറകൾ ഉയരുന്നതിനിടയിലാണ് ശബരിമലയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്

Related Articles

Latest Articles