Friday, March 29, 2024
spot_img

വാട്‌സ്ആപ്പില്‍ വോയിസിന് മറുപടി ഇമോജി: പുതിയ ഫീച്ചര്‍ ഉടന്‍

വാട്‌സ്ആപില്‍ പുത്തന്‍ഫീച്ചറുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി. വോയിസ് മെസേജുകള്‍ക്ക് മറുപടി നല്‍കാന്‍ പ്രത്യേകം ഇമോജി ഫീച്ചറുകളാണ് കൊണ്ടുവരുന്നത്.നിലവില്‍ ആന്‍ഡ്രോയിഡ് ബിറ്റവേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചില മാറ്റങ്ങളൊക്കെ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്ക് മെസഞ്ചറിലും ഇത്തരം ഇമോജികള്‍ ലഭിക്കുന്നുണ്ട്.

സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ അനുയോജ്യമായവ ഡയലോഗ് ബോക്‌സിലെത്തുകയും റിപ്ലേ ഹൈലൈറ്റായി വരികയും ചെയ്യും. ഉടന്‍തന്നെ ഈ ഫീച്ചറുകള്‍ എല്ലാ വേര്‍ഷനിലും എത്തുമെന്നാണ് കമ്പനിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.ഡെസ്‌ടോപ്പ് വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് ഫീച്ചറുകള്‍ വേഗത്തില്‍ എത്തിക്കാനും ശ്രമങ്ങള്‍ ആരംഭിച്ചു.

Related Articles

Latest Articles