ഭീകരസംഘടനകളെയും തീവ്രവാദികളെയും പാകിസ്ഥാൻ സർക്കാർ എന്തിനു സംരക്ഷിക്കുന്നുവെന്ന ചോദ്യവുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ സർദാരി ഭൂട്ടോ രംഗത്ത്.

പാകിസ്ഥാന്റെ മണ്ണ് അന്യരാജ്യങ്ങളിൽ ഭീകരപ്രവർത്തനം നടത്തുന്നവരുടെ താവളമാകുന്നു. അവർക്കെതിരെ ഒന്നും ചെയ്യാൻ ഇമ്രാൻ ഖാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കൂടിയായ ബിലാവൽ പറഞ്ഞു.

ഭീകരർക്കെതിരെ പാക് സർക്കാർ ഒന്നും ചെയ്യുന്നില്ല. മറിച്ച് രാഷ്ട്രീയ എതിരാളികളെ തടവിലാക്കാനാണ് ഇമ്രാൻ ഖാന് താത്പര്യമെന്നും മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ജയിൽവാസം ചൂണ്ടിക്കാട്ടി ബിലാവൽ പറഞ്ഞു.

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും മുൻ പാകിസ്ഥാൻ പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുടേയും മകനാണ് ബിലാവൽ സർദാരി ഭൂട്ടോ