-crime-\today-cochin
-crime-today-cochin

ഹൈദരാബാദ്: മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ച സംഭവത്തില്‍ പൊലീസ് യുവതിക്കെതിരെ കേസെടുത്തു.ഹൈദരാബാദിലാണ്‌ കേസിനാസ്പദമായ സംഭവം .മദ്യപിച്ചെത്തിയ ഭര്‍ത്താവുമായി വഴക്കിട്ട സന്തോഷി എന്ന യുവതി ഭര്‍ത്താവ്‌ ഷേറിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് ഷേറിന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഷേറിന്‍ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. ഷേറിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.ഇരുവരും രാജസ്ഥാന്‍ സ്വദേശികളാണ്. 10 ദിവസങ്ങള്‍ക്ക് മുമ്പ് ജോലിതേടിയാണ് ഇവര്‍ ഹൈദരാബാദില്‍ എത്തിയത്.