Thursday, April 25, 2024
spot_img

മൂന്നാറില്‍ കാട്ടാന ആക്രമണം രൂക്ഷം ;രാത്രിയാത്രകള്‍ക്കും ട്രെക്കിംഗിനും നിയന്ത്രണം രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ നിയന്ത്രണം ഏര്‍പ്പെടുത്താൻ തീരുമാനിച്ച് സർവകക്ഷി യോഗം

ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാത്രി യാത്രകൾക്കും ട്രെക്കിംഗിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് മൂന്നാറില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചത്.

എ രാജ എംഎല്‍എയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.രാത്രി യാത്രകള്‍ക്കും ട്രെക്കിങ്ങിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന ആക്രമണകാരികളായ കാട്ടാനകളെ നാടുകടത്താനും യോഗത്തില്‍ തീരുമാനമായി.

Related Articles

Latest Articles