Saturday, April 20, 2024
spot_img

ഇന്ത്യൻ ക്രിക്കറ്റ് ടീമിനും താഴേയാടോ ഐപിഎൽ !!! ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് ബുമ്രയുടെ ഐപിഎൽ മത്സരങ്ങളുടെ എണ്ണം നിയന്ത്രിക്കണം; ആവശ്യവുമായി മുൻ ഇന്ത്യൻ താരം

മുംബൈ : ഏകദിന ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ പ്രീമിയർ ലീഗിലെ ഏതാനും മത്സരങ്ങളിൽ പേസർ ജസ്പ്രീത് ബുമ്രയെ കളിപ്പിക്കാതിരിക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ വർഷം ഇന്ത്യയ്ക്കായി ഏകദിന ലോകകപ്പ് അടക്കം കളിക്കേണ്ടതിനാൽ താരത്തിന്റെ ഫിറ്റ്നസ് കണക്കിലെടുത്ത് ഐപിഎല്ലിലെ കുറച്ചു മത്സരങ്ങൾ ബുമ്ര കളിക്കാതിരിക്കണമെങ്കിൽ ബിസിസിഐ അക്കാര്യം ആവശ്യപ്പെടണമെന്നും ആകാശ് ചോപ്ര പറഞ്ഞു. ‘‘ഇന്ത്യൻ താരം എന്നതാണ് എപ്പോഴും ആദ്യത്തെ പരിഗണന, ഫ്രാഞ്ചൈസി ക്രിക്കറ്റ് പിന്നെയാണ്. ബുമ്രയ്ക്കു പരുക്കുണ്ടെങ്കില്‍ താരത്തെ വിട്ടുനൽകില്ലെന്ന് ബിസിസിഐ മുംബൈ ഇന്ത്യൻസിനോടു പറയണം. ജോഫ്ര ആർച്ചർക്കൊപ്പം മുംബൈയിൽ ഏഴു മത്സരം കളിച്ചില്ലെങ്കിലും ലോകം ഒന്നും അവസാനിക്കില്ല.’’– ആകാശ് ചോപ്ര വ്യക്തമാക്കി.

നേരത്തെ പരിക്കും ഫിറ്റ്നസ് ആശങ്കകളെയും തുടർന്ന് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ജസ്പ്രീത് ബുമ്രയ്ക്കു ടീമിൽ സ്ഥാനം നഷ്ടമായിരുന്നു. തുടർന്നുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിലും താരത്തെ ഉൾപ്പെടുത്തിയില്ല.

ജൂൺ ഏഴു മുതൽ 11 വരെ ലണ്ടനിൽ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ബുമ്ര കളിക്കുമെന്നാണ് കരുതപ്പെടുന്നത്.ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലും താരം കളിച്ചേക്കും. ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ബുമ്ര പരിക്കിനെത്തുടർന്ന് 2022 സെപ്റ്റംബറിനു ശേഷം ഇന്ത്യൻ ടീമിനായി ജേഴ്സിയണിഞ്ഞിട്ടില്ല .

Related Articles

Latest Articles