പല തരത്തിലുള്ള അപകട വീഡിയോകളും സോഷ്യല്‍ മീഡിയ വഴി വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വലിയ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ യുവതി ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതും പിന്നീട് കൂറ്റന്‍ തിരമാലയില്‍പ്പെട്ട യുവതി ചെറിയ പരിക്കുകളോടെ രക്ഷപ്പെടുന്നതുമാണ് വീഡിയോയില്‍. ഇന്തോനേഷ്യയിലെ നുസ ലംബോന്‍ഗന്‍ ദ്വീപിലാണ് സംഭവം.

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി യുവതി പാറക്കെട്ടിലേക്ക് നടന്നു കയറുന്നതും പിന്നീട് ശക്തമായ തിരമാല യുവതിയെ അടിച്ചു തെറുപ്പിക്കുന്നതുമാണ് വീഡിയോയില്‍. ഫേസ്ബുക്ക് വഴി പ്രചരിച്ച വീഡിയോ അതിവേഗം വൈറലാവുകയായിരുന്നു. ഇന്‍സ്റ്റാഗ്രാമം പേജിലും അപകട വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപകടം ഇത്തരത്തില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ വീഡിയോ ആളുകള്‍ ഷെയര്‍ ചെയ്യണമെന്നും ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറയുന്നു.