Friday, April 26, 2024
spot_img

‘കൊവിഡാണ്, ജാഗ്രത വേണം’; കേരളത്തിലെയും മഹാരാഷ്‌ട്രയിലെയും കൊവിഡ് സാഹചര്യങ്ങള്‍ കാണുന്നില്ലേ’; സ്കൂൾ തുറക്കാൻ സർക്കാരുകളെ നിർബന്ധിക്കാനാകില്ലെന്നും സുപ്രീം കോടതി

ദില്ലി: കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാലയങ്ങള്‍ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാലയങ്ങള്‍ വീണ്ടും തുറക്കാന്‍ തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളാണ്. ഉചിതമായ തീരുമാനങ്ങള്‍ അവരെടുക്കട്ടെയെന്നും സുപ്രീംകോടതി അറിയിച്ചു.ദില്ലിയിലെ ഒരു വിദ്യാര്‍ത്ഥി സ്‌കൂള്‍ തുറക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

കൊവിഡ് സാഹചര്യം ഗുരുതരമായി തുടരുകയാണ്. കുട്ടികളുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ജാഗ്രത വേണമെന്നും കോടതി പറഞ്ഞു. കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യങ്ങള്‍ കാണുന്നില്ലേയെന്ന് ചോദിച്ച കോടതി, സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് നിർദ്ദേശിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം.

Related Articles

Latest Articles