Friday, March 29, 2024
spot_img

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ; തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ആഗോള കാലാവസ്ഥ പ്രതിഭാസമായ ‘മാഡൻ ജൂലിയൻ ഓസിലേഷൻ’ന്റെ സ്വാധീനമാണ് മഴയ്ക്ക് കാരണമെന്ന് അറിയിച്ചു.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് തുടങ്ങി പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങളുടെ ഭൂമധ്യരേഖയ്ക്കടുത്തുള്ള ഭാഗങ്ങളിലേക്ക് സഞ്ചരിച്ചെത്തുന്ന പ്രതിഭാസമാണ് മാഡൻ ജൂലിയൻ ഓസിലേഷൻ എന്ന് പറയുന്നത്. ഇതിനെ തുടർന്ന് തിരുവനന്തപുരത്തും ലക്ഷദ്വീപിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

Related Articles

Latest Articles