Thursday, April 18, 2024
spot_img

മാഫിയകളുടെയും, കള്ളന്മാരുടെയും കൊള്ളക്കാരുടെയും പേടി സ്വപ്‌നമായി യോഗി സർക്കാർ; രണ്ട് വർഷം കൊണ്ട് കണ്ടുകെട്ടിയത് 268 കോടിയുടെ സ്വത്തെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി

ലക്‌നൗ: യുപിയിലെ മാഫിയകളുടെയും, കള്ളന്മാരുടെയും കൊള്ളക്കാരുടെയും പേടി സ്വപ്‌നമായി മാറി യോഗി ആദിത്യനാഥ് സർക്കാർ. കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ യോഗി സർക്കാരിന്റെ നേതൃത്വത്തിൽ മാഫിയകൾ അനധികൃതമായി കൈയ്യടക്കിവെച്ചിരുന്ന 268 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് യുപി സർക്കാർ അറിയിച്ചു.‘സംസ്ഥാനത്ത് വിളയാടിക്കൊണ്ടിരുന്ന മാഫിയകൾക്ക് നേരെ കടുത്ത നടപടികളാണ് രണ്ട് വർഷമായി യോഗി സർക്കാർ എടുക്കുന്നത്. ഇതുവരെ 268 കോടി രൂപയുടെ സ്വത്തുക്കളാണ് മാഫിയകളിൽ നിന്നും കണ്ടുകെട്ടിയത്. കൂടാതെ, അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളും പൊളിച്ചുമാറ്റുന്നുണ്ട്. ഉത്തർപ്രദേശിൽ നിന്നും മാഫിയകളെയും ക്രിമിനലുകളെയും പൂർണമായും തുരത്തുന്നത് വരെ അധികാരികൾക്ക് വിശ്രമമില്ല, ഇത്തരത്തിലുള്ള കടുത്ത നടപടികൾ ഇനിയും തുടരും’- ’-അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവസ്തി അറിയിച്ചു.

അതേസമയം ക്രിമിനലുകൾക്ക് നേരെ യാതൊരു ദയയും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇല്ലെന്നും, ആരായാലും മുഖം നോക്കാതെ നടപടിയെടുക്കാനാണ് യോഗി സർക്കാരിന്റെ നിർദ്ദേശമെന്നും അവനീഷ് കുമാർ വ്യക്തമാക്കി.യുപിയിലെ മാഫിയകളെയും ക്രിമിനലുകളെയും ലക്ഷ്യമിട്ടുള്ള വേട്ട സർക്കാർ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Latest Articles