Thursday, March 28, 2024
spot_img

ഈ വിഡിയോ ഇട്ടതിന് നിനക്കെന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും; മാളവികയുടെ പിറന്നാൾ ദിനത്തിൽ കുട്ടിക്കാല വീഡിയോ പങ്കുവച്ച് കാളിദാസ് ജയറാം

മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. മക്കളായ കാളിദാസും മാളവികയും മലയാളികൾക്ക് സുപരിചിതരാണ്. കാളിദാസ് ജയറാം മാളവികയുടെ പിറന്നാളിന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്. ജയറാമിന്റെയും പാർവതിയുടെയും പഴയൊരു അഭിമുഖത്തിനിടെ പകർത്തിയ വിഡിയോയാണ് കാളിദാസ് ജയറാം പങ്കുവച്ചിരിക്കുന്നത്. അഭിമുഖം നീണ്ടുപോകുന്നതിൽ അസ്വസ്ഥയാവുന്ന മാളവികയെയാണ് വിഡിയോയിൽ കാണുവാൻ സാധിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇന്ന് നിന്റെ പിറന്നാളാണ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് എന്നെ കൊലപ്പെടുത്താൻ നീ വിചാരിക്കുന്നുണ്ടാകാം എന്നെനിക്കറിയാം, എന്നാൽ നിന്റെ സ്വാഭാവികമായ ചങ്കൂറ്റവും തെമ്മാടി സ്വഭാവവും ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് പറയാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നു. ഈ വീഡിയോയിൽ അത് വ്യക്തമായി കാണാം. എല്ലാത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റു ഒരു ദിവസം നീ ഇഷ്ടപ്പെടുന്നത് ചെയ്ത് ലോകം കീഴടക്കണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു. ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി, ഈ വീഡിയോയെ നീ എത്രമാത്രം വെറുക്കുന്നു എന്നത് വ്യക്തമാണ്. ചുരുക്കത്തിൽ ഇത് നമ്മളുടെ ജീവിതമാണ്, ക്ഷമിക്കണം, ഞാൻ ഇടയ്ക്ക് ഒരു വിഡ്ഢിയാവുന്നുണ്ടെങ്കിൽ… ഞാൻ വാഗ്ദാനം ചെയ്യുന്നു, മരണം വരെ ഞാനിങ്ങനെ തുടരുമെന്ന്.

Related Articles

Latest Articles