Friday, April 26, 2024
spot_img

അന്ധനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ചു ലോട്ടറി തട്ടിയെടുത്തു

പാലക്കാട് പത്തിരിപ്പാലയിൽ അന്ധനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ചു ലോട്ടറി തട്ടിയെടുത്തു. കോങ്ങാട് സ്വദേശിയായ അനിൽകുമാറിനാണ് ദുരവസ്ഥ ഉണ്ടായത്. ദിവസവും ഇരുപത് കിലോമീറ്ററോളം നടന്നാണ് അനിൽകുമാർ അന്നന്നേക്കുള്ള വക കണ്ടെത്തുന്നത്.

അന്ധയായ ഭാര്യയുടെയും രണ്ട് മക്കളുടേയും ഏക ആശ്രയവും ഈ ലോട്ടറി വില്‍പനയാണ്. പക്ഷേ കഴിഞ്ഞ ദിവസമാണ് ഒരു ബൈക്ക് യാത്രികൻ അനിലിനെ കബളിപ്പിച്ച് പതിനൊന്ന് ടിക്കറ്റുകൾ തട്ടിയെടുത്തത്. ലോട്ടറി ടിക്കറ്റിന്‍റെ നമ്പറുകള്‍ നോക്കാനാണെന്ന് പറഞ്ഞ് ടിക്കറ്റ് വാങ്ങിയ ശേഷം പകരം പഴയ ലോട്ടറി ടിക്കറ്റുകൾ നൽകിയായിരുന്നു തട്ടിപ്പ്.

പിന്നീടാണ് അനിൽകുമാറിന് പറ്റിയ അബദ്ധം മനസിലായത്. അനിൽകുമാറിനെപ്പോലെ രണ്ടായിരത്തോളം അന്ധരായ ലോട്ടറി കച്ചവടക്കാരാണ് സംസ്ഥാനത്തുള്ളത്. ഇവരിൽ പലരും പറ്റിക്കപ്പെടുന്നത് പതിവാണ്. തന്നെ പറ്റിച്ചയാളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് കോങ്ങാട് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് അനില്‍.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles