Categories: Covid 19India

അമിത് ഷാ കാര്യം പറഞ്ഞു; ഡോക്ടര്‍മാര്‍ അനുസരിച്ചു

ദില്ലി: രാജ്യത്തെ പ്രത്യേക അവസ്ഥയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളുമായും ഡോക്ടര്‍മാരുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈറ്റ് അലര്‍ട്ട് പ്രതിഷേധം ഒഴിവാക്കാന്‍ ഐഎംഎ തീരുമാനിച്ചു.

നേരത്തെ കൊവിഡിനെ നേരിടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി അതിക്രമങ്ങള്‍ രാജ്യത്ത് നടന്നിരുന്നു. ഇതോടെ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കുവേണ്ടിപ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തു വന്നിരുന്നു.

കൊവിഡിനെ നേരിടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ പ്രയത്‌നങ്ങളെ അഭിനന്ദിച്ചത് കൂടാതെ, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ അവരോടൊപ്പമുണ്ടെന്നും അമിത് ഷാ ഉറപ്പുനല്‍കി.

ആശുപത്രികളിലും വീടുകളിലും മെഴുകുതിരി കത്തിച്ച് ‘വൈറ്റ് അലേര്‍ട്ട്’ എന്ന പേരില്‍ പ്രതിഷേധം അറിയിക്കാനായിരുന്നു ഐഎംഎയുടെ ആഹ്വാനം. അമിത്ഷായ്‌ക്കൊപ്പം ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

admin

Recent Posts

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദ്ദിയും വയറിളക്കവും; രോഗം പടർന്നത് കുടിവെള്ളത്തിലൂടെയെന്ന് സംശയം

കൊച്ചി: കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദ്ദിയും വയറിളക്കവുമായി 350 പേർ ആശുപത്രിയിൽ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നത്…

15 mins ago

ആരും കണ്ടാൽ ഒന്നുനിന്ന് പോകും ! |CHENAB BRIDGE|

ആരും കണ്ടാൽ ഒന്നുനിന്ന് പോകും ! |CHENAB BRIDGE|

23 mins ago

മണിപ്പൂരിൽ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ; കു​ക്കി, മെ​യ്തെ​യ് വി​ഭാ​ഗ​ങ്ങ​ളു​മാ​യി കേ​ന്ദ്രം ച​ർ​ച്ച ന​ട​ത്തും

ദില്ലി: മണിപ്പൂർ വിഷയത്തിൽ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. തിങ്കളാഴ്ച ദില്ലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മണിപ്പൂരിലെ സുരക്ഷയുമായി…

44 mins ago

കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും; എംഎല്‍എ പദവിയും ഒഴിയും

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും. രാജിവെച്ചുകൊണ്ടുള്ള കത്ത് രാധാകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. നിയമസഭാംഗത്വം…

1 hour ago

വീണ്ടും വിസ്മയമായി ‘കുഞ്ഞു ബബിയ’ ​ അനന്തപുരം ക്ഷേത്രത്തിൽ ഭക്തർക്ക് പൂർണ ദർശനം നൽകി മുതലക്കുഞ്ഞ്

വീണ്ടും വിസ്മയമായി 'കുഞ്ഞു ബബിയ' ​ അനന്തപുരം ക്ഷേത്രത്തിൽ ഭക്തർക്ക് പൂർണ ദർശനം നൽകി മുതലക്കുഞ്ഞ്

1 hour ago

പ്രധാനമന്ത്രി ഇന്ന് വാരണാസിയിൽ; കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും; കർഷക സമ്മേളനത്തെ അഭിസംബോധന ചെയ്യും

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ. മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ വാരണാസിയിലെ ആദ്യ സന്ദർശനമാണിത്. വൈകുന്നേരം…

2 hours ago