Featured

അരവിന്ദൻ വിടുന്ന മട്ടില്ല ! ഗണപതിയുടെ ചിത്രം കിട്ടിയേ തീരൂ

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കത്തയച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കറൻസികളിൽ മഹാത്മാ ഗാന്ധിയ്‌ക്കൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് സാമ്പത്തിക പ്രശ്‌നങ്ങളെ മറികടക്കാനാകുമെന്നും കത്തിൽ പറയുന്നുണ്ട്. ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നാണ് കെജ്‌രിവാൾ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

കറൻസി നോട്ടുകൾ മാറ്റാനല്ല, മറിച്ച് ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നതാണ് ആവശ്യമെന്നും ആവർത്തിച്ചു പറയുന്നുണ്ട്. എല്ലാ ദിവസവും പുതിയ കറൻസി നോട്ടുകൾ അച്ചടിക്കുന്നുണ്ടെന്നും അവയിൽ ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങൾ ചേർക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനോട് ദില്ലി മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ദീപാവലി ദിനത്തിൽ ലക്ഷ്മീ പൂജ നടത്തുമ്പോഴാണ് തനിക്ക് ഇത്തരമൊരു ആശയം ഉദിച്ചതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഇന്തോനേഷ്യയിൽ കേവലം മൂന്ന് ശതമനാനം മാത്രമാണ് ഹിന്ദുക്കളുള്ളത്. എന്നാൽ അവരുടെ കറൻസിയിൽ ഗണേശ ഭഗവാന്റെ ചിത്രവും ചേർത്തിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ അങ്ങനെ ആകാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയിൽ കഴിയുന്നില്ലെന്ന ചോദ്യവും അദ്ദേഹം വാർത്ത സമ്മേളനത്തിൽ ചോദിച്ചിരുന്നു.

രാജ്യത്തെ എല്ലാവരും ലക്ഷ്മിദേവിയെയും ഗണപതിയെയും ആരാധിക്കണമെന്നും ബിസിനസുകാർ അവരുടെ ഓഫീസുകളിലും മുറികളിലും വിഗ്രഹങ്ങളും സൂക്ഷിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

admin

Recent Posts

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…

8 mins ago

‘ആവേശം’ അതിരുകടന്നു ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…

1 hour ago

അവയവ മാ-ഫി-യ ഇരകളെ ഇറാനിലേക്ക് കടത്തി ! തുച്ഛമായ തുക നൽകി കബളിപ്പിച്ചു

അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?

1 hour ago

അവിടെ എല്ലാം വ്യാജം !തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടും! എൻഡിഎ സ്ഥാനാർത്ഥി കങ്കണ റണാവത്ത്

ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…

1 hour ago

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

2 hours ago