തൃശൂര്‍ : തൃശൂരിൽ അഗ്നിരക്ഷാ സേനയുടെ സേവനം വേഗത്തിലെത്തിക്കാന്‍ ‘വാട്ടര്‍ മിസ്റ്റ് ബുള്ളറ്റ്’ . വിവിധ സവിശേഷതകളുമായിട്ടാണ് അഗ്നിരക്ഷാ സേനയുടെ ഈ പുതിയ വാഹനമായ വാട്ടര്‍ മിസ്റ്റ് ബുള്ളറ്റ് എത്തിയിരിക്കുന്നത്. തീപിടിത്തം ഉണ്ടാകുമ്പോള്‍ വീതി കുറഞ്ഞ ദുര്‍ഘടമായ പാതകള്‍ താണ്ടി സംഭവസ്ഥലത്ത് ആദ്യം എത്താനുള്ള സൗകര്യം ഇതിലുണ്ട്.ഇരുചക്ര വാഹനത്തില്‍ ഘടിപ്പിച്ച നൂതന സംവിധാനത്തിലൂടെ ഏത് വഴിയിലൂടെയും അനായാസം നീങ്ങാന്‍ ഇതിന് സാധിക്കും. എണ്ണ, വൈദ്യുതി, വാതകം എന്നിവയിലൂടെ ഉണ്ടാകുന്ന തീപിടിത്തം അണയ്ക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്ന അടിസ്ഥാനത്തിലാണ് പരീക്ഷണങ്ങള്‍ക്കു ശേഷം 500 സിസി ബുള്ളറ്റ്, വാട്ടര്‍ മിസ്റ്റ് സൗകര്യങ്ങളോടെ ഇറക്കിയിട്ടുള്ളത്.
കൂടാതെ രണ്ട് വശങ്ങളിലായുള്ള ടാങ്കുകളില്‍ വെള്ളവും ഫോം കോംപൗണ്ടും ചെറിയ സിലിണ്ടര്‍ ഉപയോഗിച്ച് വായു കംപ്രസ് ചെയ്തും സൂക്ഷിച്ചിരിക്കുകയാണ്. ഉന്നത മര്‍ദ്ദത്തിലുള്ള അന്തരീക്ഷ വായു ഉപയോഗിച്ച് വെള്ളത്തെയും ഫോമിനെയും ചെറുകണികകളാക്കിയാണ് തീ അണയ്ക്കുന്നത്.മിസ്റ്റ് രൂപത്തില്‍ വേര്‍തിരിഞ്ഞ കണികകള്‍ വെള്ളം പുറത്തേക്ക് വരുന്നതിനാല്‍ ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടാവുന്ന അവസരത്തിലും ഫലപ്രദമായി ഉപയോഗിക്കാനാവുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഫസ്റ്റ് എയ്ഡ് ബോക്സ്, സൈറണ്‍, അനൗണ്‍സ്മെന്റിനുള്ള സൗകര്യം, എമര്‍ജന്‍സി ലൈറ്റ് എന്നിവയും ബുള്ളറ്റില്‍ ഘടിപ്പിച്ചിട്ടുണ്ട്.
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…