ഇനി ആശങ്കയുടെ നാളുകൾ? അരലക്ഷം കടന്ന് കോവിഡ് രോഗികൾ. നാൽപ്പതിനായിരത്തിൽ നിന്ന് അരലക്ഷത്തിലേക്ക് കുതിച്ചുകയറാൻ വേണ്ടി വന്നത് വെറും അഞ്ച് ദിവസം മാത്രം. ഇനി ജാഗ്രത വെടിയരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം അരലക്ഷം കവിഞ്ഞു. സംസ്ഥാനത്തെ ഇന്നത്തെ (ഓഗസ്റ്റ് 19-ലെ) ഔദ്യോഗിക കണക്ക് അനുസരിച്ച്, ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 50,231 ആയി. ഇതുവരെ സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 182 ആണ്. ഇന്ത്യയിലാദ്യമായി കേരളത്തിൽ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ട് ഇന്നേയ്ക്ക് 231 ദിവസം പിന്നിടുകയാണ്. ഏതാണ്ട് ആറരമാസം.

ജനുവരി 31-നാണ് ഇന്ത്യയിലാദ്യമായി കേരളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഒന്നിൽ നിന്ന് നൂറ് രോഗികളിലേക്ക് എത്താൻ 54 ദിവസമെടുത്തു.
100-ൽ നിന്ന് ആയിരം രോഗികൾ ഉണ്ടാകാൻ എടുത്തത് 21 ദിവസത്തെ ഇടവേള മാത്രം.
ആയിരത്തിൽ നിന്ന് ഇത് പതിനായിരമായി വളരാനെടുത്തത് 49 ദിവസമാണ്. ഈ കാലയളവിലാണ് കേരളം വളരെ ഫലപ്രദമായി കോവിഡ് രോഗബാധയെ തടഞ്ഞുനിർത്തിയത്.
പക്ഷേ, പിന്നീടങ്ങോട്ട് പ്രതിരോധം ദുർബലമായിത്തുടങ്ങി.
പതിനായിരത്തിൽ നിന്ന് ഇരുപതിനായിരത്തിലേക്ക് എത്താൻ എടുത്തത് 12 ദിവസത്തെ ഇടവേള മാത്രം.

ഇരുപതിനായിരത്തിൽ നിന്ന് മുപ്പതിനായിരത്തിലെത്താൻ 8 ദിവസമേ വേണ്ടി വന്നുള്ളൂ.
മുപ്പതിനായിരത്തിൽ നിന്ന് നാൽപ്പതിനായിരത്തിലേക്ക് എത്തി വീണ്ടും 8 ദിവസം കൊണ്ട്.
നാൽപ്പതിനായിരത്തിൽ നിന്ന് അരലക്ഷത്തിലേക്ക് കുതിച്ചുകയറാൻ വേണ്ടി വന്നത് വെറും അഞ്ച് ദിവസം മാത്രം.

ജാഗ്രത കുറയരുത്. ഇനിയങ്ങോട്ട് കടുത്ത പരീക്ഷണങ്ങൾ കേരളത്തിന്‍റെ ആരോഗ്യരംഗം നേരിടുമെന്നതിന്‍റെ ചൂണ്ടുപലകയാകുന്നു ഈ കണക്കുകൾ..

admin

Recent Posts

ആർഎംപി നേതാവ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ! സ്‌കൂട്ടറിലെത്തിയ സംഘം വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…

38 mins ago

കരമന അഖിൽ വധക്കേസ് !മുഖ്യപ്രതികളിലെ മൂന്നാമനും പിടിയിൽ ! വലയിലായത് കൊച്ചുവേളിയിൽ നിന്ന്

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…

43 mins ago

ഭാരതത്തെ ആണവ ശക്തിയാക്കിയത് 1964 ലെ ജനസംഘത്തിന്റെ പ്രമേയം I AB VAJPAYEE

ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp

49 mins ago

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം ! സ്‌ഫോടനത്തിൽ വനവാസി യുവതി കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…

2 hours ago

മൂന്നാം വരവ് തടയാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് നരേന്ദ്രമോദി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്

2 hours ago

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു ! പേവിഷ ബാധയുണ്ടോ എന്ന് സംശയം; പ്രദേശത്ത് ആശങ്ക

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി…

2 hours ago