Featured

ഇന്ത്യക്കാർക്ക് ഇത്രയേറെ വിശ്വാസമുള്ള മറ്റൊരു ബ്രാൻഡ് ഇല്ല !! അതാണ് ടാറ്റ

ടാറ്റ ഇന്ത്യയിൽ ഐഫോൺ നിർമിക്കുന്നു എന്ന റിപ്പോർട്ടുകളെ ഇന്ത്യക്കാർ അഭിമാനത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഐഫോണിന്റെ കരാർ നിർമാതാക്കളായ തായ്‌വാനിലെ വിസ്ട്രൺ കമ്പനിയുമായി ടാറ്റ ഗ്രൂപ്പ് ചർച്ചകൾ നടത്തിവരികയാണെന്ന റിപ്പോർട്ട് പുറത്തുവിട്ടത് ബ്ലൂംബെർഗാണ്.

വിസ്ട്രണുമായുള്ള സംയുക്ത സംരംഭമായാകും ടാറ്റയുടെ ഇന്ത്യയിലെ ഐഫോൺ നിർമാണം. മേഖലയിൽ പ്രാവീണ്യം തെളിയിച്ച വിസ്ട്രണുമായുള്ള സംയുക്ത സംരംഭത്തിനു പിന്നിലും ടാറ്റയ്ക്കു പ്രത്യേക ലക്ഷ്യങ്ങളുണ്ട്. കൂടുതൽ ഉൽപാദനം, സ്മാർട്ഫോൺ നിർമാണത്തിലെ വൈദഗ്ധ്യം, മികച്ച സപ്ലൈ ചെയിൻ, ഘടകങ്ങളുടെ അസംബ്ലിങ് എന്നിവയിൽ ഈ തായ്‌വനീസ് കമ്പനിക്കുള്ള പ്രാവീണ്യത്തിൽ ടാറ്റ ഗ്രൂപ്പിന് സംശയമില്ല. വിസ്ട്രൺ, ഫോക്സ്കോൺ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിലെയും ചൈനയിലെയും ഐ ഫോണിന്റെ ഏറ്റവും വലിയ ഉൽപാദകർ.

എന്നാൽ റിപ്പോർട്ടിൽ ടാറ്റയുടെ ഭാഗത്തുനിന്നുള്ള സ്ഥിരീകരണം ഇനിയും വരാനിരിക്കുന്നതേയുള്ളു. ആപ്പിൾ കമ്പനിയുടെ അറിവോടെയാണോ ടാറ്റ–വിസ്ട്രൺ ഡീൽ എന്നതിനും വ്യക്തത വരാനുണ്ട്. ഐ ഫോൺ നിർമാണത്തിലേക്ക് ടാറ്റ കടന്നാൽ എന്തായിരിക്കും സംഭവിക്കുക? ഇന്ത്യയിൽ ഐഫോണിന്റെ വില കുറയുന്നതിന് ഇതു സഹായിക്കുമോ?

ആപ്പിളിന് പിന്നാലെ, ഗൂഗിളും അതിന്റെ മുൻനിര പിക്സൽ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നു. ചൈനയിൽ കൊവിഡ് 19 കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും ഉത്പാദനം മന്ദഗതിയിലായതുമാണ് വൻകിട കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്. 5 മുതൽ 10 ലക്ഷം വരെ പിക്സൽ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയ്‌ക്കൊപ്പം വിയറ്റ്‌നാമിലേക്കും ബിസിനസ് മാറ്റാൻ കമ്പനി ശ്രമിക്കുന്നുണ്ട്.

ആപ്പിൾ ഐഫോൺ ഇന്ത്യയിൽ നിർമ്മിക്കുന്നത് സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് വിസ്‌ട്രോൺ കോർപ്പറേഷനുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇരു കമ്പനികളും തമ്മിൽ കരാർ നടക്കുന്നുണ്ടെന്നും വിസ്‌ട്രോണിന്റെ ഇന്ത്യൻ പ്രവർത്തനങ്ങളിൽ ടാറ്റയും ഓഹരി വാങ്ങിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിളും ഇന്ത്യയിൽ ഉത്പാദനം നടത്താൻ നീക്കങ്ങൾ ആരംഭിച്ചത്.

അടുത്തിടെ ഗൂഗിൾ തങ്ങളുടെ പിക്സൽ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ഇന്ത്യൻ നിർമ്മാതാക്കളിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചിരുന്നു. 5 മുതൽ 10 ലക്ഷം വരെ പിക്സൽ ഫോണുകൾ ഇന്ത്യയിൽ നിർമിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതുവരെ ചൈനയിൽ മാത്രമാണ് ഗൂഗിൾ തങ്ങളുടെ മുൻനിര ഫോൺ നിർമ്മിക്കുന്നത്. എന്നാൽ കോവിഡ് -19 കാരണം, ചൈനയുടെ പ്രധാന സാങ്കേതിക കേന്ദ്രമായ ഷാങ്ഹായ് ഉൾപ്പെടെ പല നഗരങ്ങളിലും ലോക്ക്ഡൗൺ കാരണം വിതരണ ശൃംഖലയ്ക്ക് നഷ്ടം സംഭവിച്ചു. ഗൂഗിൾ ഉൾപ്പെടെയുള്ള പല ഹൈടെക് കമ്പനികളും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ആഗ്രഹിക്കുന്നതിന്റെ കാരണം ഇതാണ്. വാർഷിക ഉൽപ്പാദനത്തിന്റെ 10 മുതൽ 20 ശതമാനം വരെ ഇന്ത്യയിലെത്തിക്കാനാണ് ഗൂഗിൾ ആലോചിക്കുന്നതെന്നാണ് സൂചന.

ആപ്പിൾ അതിന്റെ പുതിയ ഐഫോൺ 14 സീരീസ് പുറത്തിറക്കിയത് അടുത്തിടെയാണ്. ഈ സീരീസിന് കീഴിൽ ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നീ നാല് വേരിയന്റുകളുണ്ട്. അടിസ്ഥാന മോഡലിനൊപ്പം ഐഫോൺ 14 പ്രോ സീരീസ് ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. ഇതിൽ ടാറ്റ ഗ്രൂപ്പിന്റെയും വിസ്‌ട്രോണിന്റെയും പങ്കാളിത്തം ഒരു സുപ്രധാന ചുവടുവയ്പ്പായി മാറും.

B4 Admin

Recent Posts

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

2 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

2 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

3 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

15 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

15 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

16 hours ago