Featured

ഇന്ത്യൻ വംശജൻ ഋഷി ബ്രിട്ടന്റെ തലപ്പത്തേക്ക് ! കളിയാക്കിയ സുഡാപ്പികൾക്ക് ഇനിയെന്ത് പറയാനുണ്ട്

ഇന്ത്യ ബ്രിട്ടനെ പിടിച്ചടക്കുമോ ? ദീപാവലി ദിനത്തിൽ അത്തരത്തിലൊരു സൂചനയാണ് ബ്രിട്ടനിൽ നിന്ന് വരുന്നത്. ഇന്ത്യൻ വംശജനായ റിഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയാകും എന്നുതന്നെയാണ് ബ്രിട്ടന്റെ സമകാലിക രാഷ്ട്രീയ കാലാവസ്ഥ സൂചിപ്പിക്കുന്നത്. നിലവിൽ 157 എം പി മാരുടെ പിന്തുണ ഋഷി ഉറപ്പാക്കിയിട്ടുണ്ട്. 357 എം പി മാരാണ് ആകെയുള്ളത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും മറ്റൊരു സ്ഥാനാർഥിയായ പെന്നി മോർഡന്റും വേണ്ടത്ര പിന്തുണ ലഭിക്കാതെ പിന്മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സുനക്കിനു സാധ്യതയേറുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അഞ്ച് റൗണ്ടുകളിൽ സുനാക്ക് മുന്നിട്ട് നിന്നിരുന്നു എന്നാൽ 170000 ത്തിൽ പരം പാർട്ടി മെമ്പർമാരിൽ 60000 വോട്ടുകൾ നേടാൻ സുനാക്കിന് കഴിഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ലിസ് ട്രസ് പരാജയപ്പെടുത്തിയ ഇന്ത്യൻ വംശജൻ ഋഷി സുനാക്കിനു നേർക്കാണ് ഏവരുടെയും കണ്ണുകൾ നീളുന്നത്. അടുത്ത പ്രധാനമന്ത്രിയായി അദ്ദേഹം വരുമോ എന്നറിയാൻ ഇന്ത്യക്കാർക്കും വലിയ താൽപര്യമുണ്ട്.

പ്രധാനമന്ത്രി സ്ഥാനം ആർക്ക് നൽകണമെന്ന് നിശ്ചയിക്കാൻ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നടന്ന തിരഞ്ഞെടുപ്പിൽ ട്രസിന് പിന്നിലായി രണ്ടാമതെത്തിയത് സുനാക്ക് ആയിരുന്നു. അടുത്ത പ്രധാനമന്ത്രിയായി സുനാക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകും 42കാരനായ സുനാക്ക്.

ഇൻഫോസിസ് സഹ സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെ മരുമകൻ എന്ന നിലയിലാണ് ബ്രിട്ടീഷ് ധനമന്ത്രിയായി രണ്ട് വർഷം മുമ്പ് റിഷി സുനക് നിയമിതനായപ്പോൾ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. എന്നാൽ ഓരോ ഭാരതീയനും അഭിമാനകരമായ മുഹൂർത്തമായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ നിമിഷങ്ങൾ.

ബ്രിട്ടീഷ് ധനമന്ത്രിയായി സ്ഥാനമേറ്റപ്പോൾ ഭഗവത്ഗീതയിൽ തൊട്ടാണ് ഋഷി സത്യപ്രതിജ്ഞ ചെയ്തത്. മഹത്തായ ഇന്ത്യയുടെ സംസ്‌കാരത്തെ മാനിച്ചുകൊണ്ടാണ് ലോകം മുഴുവൻ കോളനി ആക്കിയിരുന്ന ബ്രിട്ടന്റെ ധനമന്ത്രി പദത്തിൽ അന്ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഋഷി സുനാക് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുമ്പോൾ സമാനമായ രീതിയിൽ ഭഗവത്ഗീതയെ സാക്ഷിയാക്കുമോ എന്നാണ് ഇന്ത്യൻ ജനത ഉറ്റുനോക്കുന്നത്. അതൊരമൊരു ചരിത്ര മുഹൂർത്തത്തിനാണ് രാജ്യം കാത്തിരിക്കുന്നത്. ബ്രിട്ടീഷ് കോളനി ആയിരുന്ന ഇന്ത്യക്കും ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന മുഹൂർത്തമാണത്.

ബ്രീട്ടീഷ് പാർവലമെന്റ് അംഗമായിരുന്ന അദ്ദേഹം പ്രമുഖനായ ബാങ്കർ കൂടെയാണ്. 42 കാരൻ ഋഷി സുനക് ഗോൾഡ്മാൻ സാച്ചസിൽ ആയിരുന്നു നേരത്തെ പ്രവർത്തിച്ചിരുന്നത്. 2015 ലാണ് അദ്ദേഹം പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

പാർട്ടിയിലെ ഒരു താരം തന്നെയാണ് സുനക്. . രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് അദ്ദേഹം നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാച്ച്‌സിനും ഒരു ഹെഡ്ജ് ഫണ്ടിനും വേണ്ടി പ്രവർത്തിച്ചു, തുടർന്ന് ഒരു നിക്ഷേപ സ്ഥാപനം സ്ഥാപിച്ചു. ജോലിയെടുക്കാൻ പോയ ചിൽഡ്രൻസ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മാനേജ്‌മെന്റിൽ പങ്കാളിയായി മാറിയ ചരിത്രവും ഋഷിക്കുണ്ട്. പകരം വയ്ക്കാൻ ഇല്ലാത്ത ടാലെന്റിനു ഒപ്പം ഒട്ടേറെ ബഹുമതികൾ സ്വന്തമാക്കിയിട്ടുണ്ട്.

റിച്ച്മണ്ട്ൽ നിന്നുള്ള കൺസർവേറ്റീവ് നേതാവ് അദ്ദേഹത്തെ ‘അസാധാരണ വ്യക്തി’ എന്നാണ് വിശേഷിപ്പിച്ചത്. സുനകിന്റെ അച്ഛൻ യശ് വീർ ഡോക്ടറായിരുന്നു, അമ്മ ഉഷ ഒരു കെമിസ്റ്റ് ഷോപ്പ് നടത്തിയിരുന്നു.

ഒരു ഇന്ത്യൻ വംശജൻ ലോകം മുഴുവൻ കോളനി ആക്കിയിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രഥമ പൗരൻ ആകുന്നത് കാണുക എന്നത് ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ആഹ്ലദകരമായ നിമിഷങ്ങളാണ്

admin

Recent Posts

ഇങ്ങനെയാണേൽ മോദിയെ ഇവർ ഉടൻതന്നെ താഴെയിറക്കും !

അഖിലേഷ് യാദവിന്റെ വാക്കിന് പുല്ല് വില ; പ്രവർത്തകർ തമ്മിൽ അടിയോടടി ; വീഡിയോ കാണാം...

4 mins ago

പുനഃപരിശോധനാ ഹർജിയും തള്ളി! ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ശരിവച്ച വിധിയിൽ അപാകതയില്ലെന്ന് സുപ്രീംകോടതി

ദില്ലി : ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി…

12 mins ago

‘അതിർത്തി കടന്നെത്തിയ തീവ്രവാദികളെ ബിരിയാണി കൊടുത്ത് സ്വീകരിച്ചിരുന്ന സർക്കാർ ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നു’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജെ പി നദ്ദ

ദിലി: അതിർത്തി കടന്നെത്തിയ തീവ്രവാദികളെ കോൺഗ്രസിന്റെ നേതൃത്വത്തിലിരുന്ന യുപിഎ സർക്കാർ ബിരിയാണി കൊടുത്ത് സ്വീകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന്…

38 mins ago

പ്രധാനമന്ത്രിയുടെ പവർ കണ്ടോ ?ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

നരേന്ദ്രമോദിയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണ് !ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

2 hours ago

രാമേശ്വരം കഫേ സ്ഫോടനക്കേസ്; മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്ന്, ഒരാൾ കസ്റ്റഡിയിൽ;മിന്നൽ റെയ്ഡിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ

ബെംഗളൂരു: മിന്നൽ റെയ്ഡിന് പിന്നാലെ രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ. കഫേ സ്ഫോടനത്തിലെ…

2 hours ago

‘അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾത്തന്നെ എൻഡിഎ 310 സീറ്റുകൾ നേടിക്കഴിഞ്ഞു; അടുത്ത രണ്ട് ഘട്ടങ്ങളിൽ 400 കടക്കും!’ അമിത് ഷാ

ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ തന്നെ എൻഡിഎ 310 സീറ്റ് നേടിക്കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ശേഷിക്കുന്ന…

2 hours ago