Categories: General

ഇ-മൊബിലിറ്റി പദ്ധതി: കണ്‍സള്‍ട്ടന്‍സി കരാറില്‍ നിന്ന് പ്രൈവ് വാട്ടർ ഹൗസ് കൂപ്പറെ ഒഴിവാക്കും

തിരുവനന്തപുരം : വിവാദമായ ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്ന് പ്രൈവ് വാട്ടർ ഹൗസ് കൂപ്പറെ ഒഴിവാക്കും. കൺസൾട്ടൻസി സ്ഥാനത്ത് നിന്നാണ് പി.ഡബ്ല്യൂ.സിയെ ഒഴിവാക്കാൻ തീരുമാനം . സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വൻ വിവാദമായതിന് പിന്നാലെ പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിക്കും തിരിച്ചടി കിട്ടുന്നത്

സമയപരിധി കഴിഞ്ഞിട്ടും കരാറിന്റ കരട് സമര്‍പ്പിച്ചില്ലെന്ന കാരണം നിരത്തിയാണ് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ, ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് കൺസൾട്ടന്റ് സ്ഥാനത്ത് നിന്നും കമ്പനിയെ ഒഴിവാക്കിയിരുന്നു. സംസ്ഥാനസർക്കാരിന്റെ കൺസൾട്ടൻസി കരാറുകൾക്കെതിരെ സി.പി.എം കേന്ദ്രനേതൃത്വം രംഗത്തെത്തിയതോടെയാണ് സംസ്ഥാന സർക്കാർ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറെ മാറ്റിയത്. സംസ്ഥാനത്തെ എല്ലാ കൺസൾട്ടൻസി കരാറുകളും പുന:പരിശോധിക്കണമെന്നും കരിമ്പട്ടികയിലുള്ള സ്ഥാപനങ്ങൾക്ക് കരാർ നൽകരുതെന്നുമാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം പിഡബ്ല്യുസിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. സെബി വിലക്കിയ കമ്പനിക്കാണ് കരാർ നൽകിയതെന്നായിരുന്നു വാദം.ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കമ്പനിയെ നിയമിച്ചതിൽ അപാകതയില്ലെന്ന് വിശദീകരിച്ചിരുന്നു.

Anandhu Ajitha

Recent Posts

നടിയെ ആക്രമിച്ച കേസ് ! 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം ; തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധിയെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…

1 hour ago

കാർത്തിക ദീപം തെളിയിക്കാനുള്ള അവകാശം തേടി നാളെ നിരാഹാര സമരം I THIRUPPARANKUNDRAM

ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…

1 hour ago

മാവോയിസ്റ്റുകളെ ഇന്ത്യൻ സൈന്യം പിടികൂടിയത് ഇങ്ങനെ .

അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…

2 hours ago

വീണ്ടും മുങ്ങി തരൂർ ! രാഹുൽ ഗാന്ധി സംഘടിപ്പിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നു; തരൂരിന്റെ അസാന്നിധ്യം ഇത് മൂന്നാം തവണ

ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…

2 hours ago

പ്രമേഹം എന്നാൽ എന്താണ് ? എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം ?

ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…

2 hours ago

സ്വർണ്ണ വിലയിൽ വൻ ഇടിവ് . | GOLD PRICE LOW |

സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…

2 hours ago