Categories: KeralaPolitics

ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യം ഒരുക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ അമ്മയായ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സി.സി.ഗിരിജയാണ് ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാനത്ത് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യമൊരുക്കാതെ ക്ലാസ് തുടരുന്നത് തടയണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. പ്രത്യേക ക്ലാസുകള്‍ നടത്താന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുള്ളത് ശരിയായ വിധത്തിലല്ലെന്നാണ് ഹര്‍ജിയിലെ ആരോപണം. സര്‍ക്കാര്‍ സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യം ഒരുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കി മെയ് 29നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് വന്നത് ശനി, ഞായര്‍ ദിവസങ്ങളായതിനാല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് അപ്രായോഗികവും അസാധ്യവുമായിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സംസ്ഥാനത്തെ ഓണ്‍ലൈന്‍ അധ്യയനത്തിന്റെ ട്രയല്‍ കാലാവധി ഒരാഴ്ച കൂടി നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനം.

admin

Recent Posts

മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ സ്ഫോടനം !നാല് മരണം ! 30 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ വ്യവസായ മേഖലയായ താനെ ഡോംബിവലിയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 4 പേർ മരിച്ചു. മുപ്പതിലധികം പേർക്ക്…

5 mins ago

ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മരണകാരണം !പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പുലിയുടെ…

26 mins ago

തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസ് !അനുമതി വൈകും; ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകിയേക്കും. ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പിടുമെന്ന വിലയിരുത്തലിൽ മറ്റന്നാൾ…

32 mins ago

നികുതി പിരിവ് ഇപ്പോഴും കാര്യക്ഷമമല്ലെന്നതിന്റെ വ്യക്തമായ തെളിവ്

101 കേന്ദ്രങ്ങളിൽ പുലർച്ചെ അഞ്ചുമുതൽ മിന്നൽ പരിശോധന ! തട്ടിപ്പുകാരിൽ ചിലർ പിടിയിലായതായി സൂചന I

35 mins ago

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി !! അജ്ഞാത ഫോൺ സന്ദേശമെത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിൽ ! അന്വേഷണം ആരംഭിച്ചു

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയുടെ…

2 hours ago