Categories: Kerala

കഥകൾ പല രൂപത്തിൽ.ആന കൈതച്ചക്ക കഴിച്ചിട്ടില്ല.

കോഴിക്കോട്: അമ്പലപ്പാറയില്‍ പടക്കംപൊട്ടി വായ തകര്‍ന്ന് ആന ചെരിഞ്ഞ സംഭവത്തില്‍ ആന കഴിച്ചത് കൈതച്ചക്കയാണെന്നതിന് തെളിവില്ലെന്ന് ഫോറസ്റ്റ് സര്‍ജന്‍. ആനയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറസ്റ്റ് സര്‍ജന്‍ ഡേവിഡ് എബ്രഹാമാണ് ഇക്കാര്യം വ്യക്തമാക്കിയത് പ ടക്കം നിറച്ച കൈതച്ചക്ക കഴിച്ചാണ് ആനയുടെ വായ തകര്‍ന്നതെന്ന മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തങ്ങള്‍ പറഞ്ഞതല്ലെന്ന് ഫോറസ്റ്റ് ഓഫീസറും അന്വേഷണ ഉദ്യോഗസ്ഥനുമായ ആഷിഖ് അലിയും പറയുന്നു.

സ്‌ഫോടനത്തില്‍ ആനയുടെ താടിയെല്ലുകള്‍ തകര്‍ന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ആനയുടെ വയറ്റില്‍ നിന്ന് കൈതച്ചക്കയുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവം നടന്ന് ഒരുപാട് ദിവസം കഴിഞ്ഞാണ് ആന ചെരിയുന്നത്. മാത്രമല്ല വയർ തകര്‍ന്നതിനാല്‍ ഒന്നും കഴിക്കാനാവാതെ എല്ലും തോലുമായ ആനയുടെ വയറ്റില്‍ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഫോറസ്റ്റ് സര്‍ജന്‍ പറഞ്ഞു. വയറ്റിൽ നിന്നോ മറ്റെവിടെ നിന്നുമോ ആന കഴിച്ചത് കൈതച്ചക്കയാണെന്ന് സൂചന നൽകുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു.

“പൊതുവെ കൃഷിഭൂമിയിലെത്തുന്ന പന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ കൈതച്ചക്കയില്‍ പടക്കം നിറച്ച് കൊല്ലുന്ന രീതി ചിലയിടങ്ങളില്‍ രഹസ്യമായി നടക്കുന്നുണ്ട്. എന്നാല്‍ ആനയുടെ വായ സ്‌ഫോടനത്തില്‍ തകര്‍ന്നു എന്ന മാത്രമേ ഇപ്പോള്‍ ഉറപ്പിക്കാനാവൂ”. തിന്നത് കൈതച്ചക്കയോ മറ്റെന്തുമോ ആവാം”, ഫോറസ്റ്റ് സര്‍ജനായ ഡേവിഡ് എബ്രഹാമും ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ആഷിഖ് അലിയും ഒരേ സ്വരത്തില്‍ പറയുന്നു.

ആനയെ ആദ്യം കണ്ടെത്തുന്നത് 23ാം തീയതി പാലക്കാട്ടെ അമ്പലപ്പാറയിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ആഷിഖ് അലി തീര്‍ത്ത് പറയുന്നു. അതേ സമയം ആനയെ കണ്ടെത്തുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സംഭവം നടന്നിട്ടുണ്ടാകാമെന്നും അപകടം നടന്ന സ്ഥലത്തു നിന്ന് ആന കിലോമീറ്ററുകള്‍ താണ്ടിയിട്ടുണ്ടാവാമെന്നുമാണ് ഫോറസ്റ്റ് സര്‍ജന്‍ ഡോ ഡേവിഡ് എബ്രഹാം പറയുന്നത്.

‘ആനയെ കണ്ടെത്തുമ്പോള്‍ അതിന്റെ വായില്‍ പുഴുവരിച്ചുള്ള വ്രണമുണ്ടായിരുന്നു. ഒരാഴ്ച മുമ്പെങ്കിലും അപകടം സംഭവിച്ചിരിക്കണം. അങ്ങനെയാണെങ്കിലേ വ്രണം പുഴുവരിക്കുന്ന അവസ്ഥയിലെത്തൂ. അതിനെ കണ്ടെത്തിയ മേഖലയില്‍ വെച്ചു തന്നെയാണോ അപകടം സംഭവിച്ചതെന്ന് തീര്‍ച്ചപ്പെടുത്താനാവില്ല.

വേദന കാരണം ആന ഓടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ അപകടം നടന്നത് എവിടെയണെന്ന് തീര്‍ച്ചപ്പെടുത്താനവില്ല. ആന രക്ഷപ്പെടില്ല എന്ന് ആദ്യമേ അറിയാമായിരുന്നു. കണ്ടെത്തുമ്പോള്‍ ഭക്ഷണം കഴിക്കാനാവാതെ എല്ലും തോലുമായ അവസ്ഥയായിരുന്നു. വയറ്റില്‍ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളത്തില്‍ നിലകൊണ്ട ആന വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ചെരിയുന്നത്,’ ആനയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. ഡേവിഡ് എബ്രഹാം പറയുന്നു. 

Anandhu Ajitha

Recent Posts

സ്വർണ്ണം കടത്താൻ ചന്ദ്രഗ്രഹണം കാത്തിരുന്നവർ; ശബരിമല കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ.

ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…

2 minutes ago

പാകിസ്ഥാന് പിന്തുണയുമായി അമേരിക്ക രംഗത്ത് യുദ്ധഭീതിയിൽ

അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ്‌ തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…

25 minutes ago

പുതു ചരിത്രം ! ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി ; മൂന്ന് മാസത്തിനുള്ളിൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവെയ്ക്കും

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…

1 hour ago

കുളത്തിനാൽ ഗംഗാധരൻ പിള്ളയ്ക്ക് പിൻഗാമി !തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും

തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…

2 hours ago

ശബരിമല മകരവിളക്ക് മഹോത്സവം; തിരുവാഭരണ ഘോഷയാത്രയെ പുണർതം നാൾ നാരായണ വർമ്മ നയിക്കും; രാജപ്രതിനിധിയായി നിയോഗിച്ച് പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണം നാൾ രാമവർമ്മ വലിയരാജ

പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…

2 hours ago

ബംഗ്ലാദേശ് സിറിയ ആകുമ്പോൾ | ഭാരതത്തിന്റെ വടക്കുകിഴക്കൻ അതിർത്തികളിലെ സുരക്ഷാ ആശങ്കകൾ

ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…

4 hours ago