ദില്ലി: ഇന്ത്യ ചൈന സംഘര്‍ഷ വിഷയത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസമ്മതി വര്‍ദ്ധിച്ചുവെന്ന് സര്‍വ്വേ ഫലം. ഇന്ത്യയിലെ ഭൂരിപക്ഷം പേരുടെയും പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്നാണ് സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. സീ വോട്ടര്‍ നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമാവുന്നത്.
ചൈനീസ് വിഷയത്തില്‍ നരേന്ദ്രമോദിയേയും രാഹുലിനേയും താരതമ്യം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയിലാണ് ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നത്. 72.6 ശതമാനം പേരാണ് പ്രധാനമന്ത്രിയില്‍ വിശ്വാസമര്‍പ്പിച്ചത്. ഇന്ത്യയിലെ 73.6 ശതമാനം ജനങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളേക്കാള്‍ വിശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദിയിലാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയുടെ പ്രതിരോധ സംവിധാനം ദുര്‍ബലമാവുകയാണെന്നാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ത്തിയ വിമര്‍ശനം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും രാഹുലിന്റെ ഇടപെടലുകളെ ജനം വിശ്വസിക്കില്ലെന്നും 61 ശതമാനം ആളുകള്‍ അറിയിച്ചു.
രാജ്യം ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്നാണ് 68 ശതമാനം ജനങ്ങള്‍ സര്‍വ്വേയില്‍ അറിയിച്ചത്. പാകിസ്താനേക്കാള്‍ അപകടകാരി ചൈനയാണെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരുടെയും അഭിപ്രായം. 68 ശതമാനം പേരാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു ചൈനയാണെന്ന് രേഖപ്പെടുത്തിയത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…