കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് കൂടി വേണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. ഇടുക്കിയോ, ചാലക്കുടിയോ പാര്‍ട്ടിക്ക് ലഭിക്കണം. ഇതല്ലെങ്കില്‍ മറ്റേതെങ്കിലും സീറ്റ് നല്‍കണം. വിജയസാധ്യതയുള്ള സീറ്റാണ് ലഭിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും സീറ്റ് തന്നാല്‍പ്പോരെന്നും കെ എം മാണി പറഞ്ഞു. രണ്ടാം സീറ്റിന്റെ കാര്യം രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നും മാണി അറിയിച്ചു.
കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന്റേതാണ്. ഇക്കാര്യം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മാണി പറഞ്ഞു. കോട്ടയത്ത് ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് മാണി ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയത്ത് ഞങ്ങള്‍ക്ക് ഊതിക്കാച്ചിയ പൊന്നുപോലയുള്ള സ്ഥാനാര്‍ത്ഥിയുണ്ട്. സമയമാകുമ്പോള്‍ സ്ഥാനാര്‍ത്ഥി ആരെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കും.
കേരള കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്നുള്ളത് മാധ്യമസൃഷ്ടിയാണ്. ജോസ് കെ മാണിയുടെ കേരളയാത്ര പാര്‍ട്ടി തീരുമാനപ്രകാരമാണ്. ചരല്‍ക്കുന്ന് പാര്‍ട്ടി കണ്‍വെന്‍ഷനാണ് യാത്രയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. ജാഥ ഉദ്ഘാടനം ചെയ്തത് പിജെ ജോസഫാണ്. യാത്രയില്‍ ജോസഫിനും കൂട്ടര്‍ക്കും അതൃപ്തിയുണ്ടെങ്കില്‍ ജാഥ ഉദ്ഘാടനം ചെയ്യാന്‍ ജോസഫ് വരുമായിരുന്നോ എന്നും കെ എം മാണി ചോദിച്ചു.
കേരള കോണ്‍ഗ്രസ് ലയനത്തില്‍ നേട്ടമുണ്ടായിട്ടില്ലെന്ന പിജെ ജോസഫിന്റെ പരാമര്‍ശം ചൂണ്ടാക്കാട്ടിയപ്പോള്‍, തനിക്കും നേട്ടമുണ്ടായിട്ടില്ലെന്നായിരുന്നു മാണിയുടെ പ്രതികരണം. നൂറുശതമാനം പ്രതീക്ഷിച്ചെങ്കിലും 90 ശതമാനം മാത്രമേ ലഭിച്ചുള്ളൂവെന്നും കെ എം മാണി വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ല. ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കാന്‍ നീക്കം നടക്കുന്നു എന്നത് മാധ്യമവിവാദം മാത്രമാണെന്നും കെ എം മാണി പറഞ്ഞു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…