Categories: Covid 19India

കോവിഡ് ഇന്ത്യയില്‍ കുതിച്ചുയരുന്നു…ലോക രാജ്യങ്ങളുടെ പട്ടികയില്‍ നാലാമത്…

കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക്. കേസുകളുടെ എണ്ണത്തില്‍ ഇന്ന് യുകെയെ മറികടന്നേക്കും. രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ കൂടുതല്‍ റെയില്‍വേ ഐസൊലേഷന്‍ കോച്ചുകള്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചത്.

രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങള്‍ മാന്യമായി സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഇന്നലെ മാത്രം രാജ്യത്ത് 10,956 രോഗികള്‍ എന്ന ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവരുന്നു.

കൊവിഡ് സാഹചര്യം രൂക്ഷമായ ഡല്‍ഹിയില്‍ പത്ത് റെയില്‍വേ ഐസൊലേഷന്‍ കോച്ചുകളാണ് അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ അനുവദിച്ച കോച്ചുകള്‍ വിവിധ സ്റ്റേഷനുകളില്‍ സജ്ജമായിട്ടുണ്ട്. തെലങ്കാന അറുപതും ഉത്തര്‍പ്രദേശ് 240 കോച്ചുകളും ആവശ്യപ്പെട്ടു.

രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങള്‍ മാന്യമായി സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. പലമേഖലകളിലും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സ്വമേധയാ സുപ്രിംകോടതി കേസെടുത്തത്.

ഹരിയാനയിലെ ഗുരുഗ്രാമില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചു. തമിഴ്‌നാട്ടില്‍ ആകെ രോഗബാധിതര്‍ 38716ഉം മരണം 349ഉം ആയി. ചെന്നൈയില്‍ മാത്രം കൊവിഡ് കേസുകള്‍ 27,000 കടന്നു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 65 പേര്‍ മരിച്ചു.

ആകെ പോസിറ്റീവ് കേസുകള്‍ 34687 ആയി. 1085 പേര്‍ ഇതുവരെ മരിച്ചു. ഗുജറാത്തില്‍ ആകെ കൊവിഡ് കേസുകള്‍ 22,067 ആയി. 38 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 1385 ആയി ഉയര്‍ന്നു.

admin

Recent Posts

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

41 mins ago

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

3 hours ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

3 hours ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

3 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

4 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

4 hours ago