തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ , പ്രതി ദിനം ഇരുന്നൂറിൽ
പരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന തിരുവനന്തപുരം നഗരത്തിൽ കോവിഡ് പരിശോധനങ്ങളുടെ എണ്ണം അപര്യാപ്തമെന്ന് റിപ്പോർട്ടുകൾ . ജില്ലയിലെ പ്രതിദിന പരിശോധന രണ്ടായിരത്തിഅഞ്ഞൂറെങ്കിലും ഉയർത്തേണ്ട സമയമായതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
സമൂഹവ്യാപനം സ്ഥിരീകരിച്ച പുല്ലുവിള, പൂന്തുറ അടക്കമുള്ള തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ പ്രതിദിനം നടക്കുന്നത് ശരാശരി 600 പരിശോധനകളാണ്. രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന നഗരപ്രദേശങ്ങളിലായി ദിവസവും 400 പരിശോധനകളും ജില്ലയുടെ മറ്റ് ഭാഗങ്ങളിലായി 300 ന് അടുത്ത് പരിശോധനകളുമാണ് ഇപ്പോൾ നടക്കുന്നത്. അങ്ങനെ ജില്ലയിലാകെ പ്രദിനം ശരാശി നടക്കുന്നത് 1300 ന് അടുത്ത് പരിശോധനകൾ. എന്നാൽ ഇത് വളരെ തുച്ഛമാണെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള തിരുവനന്തപുരത്ത് പ്രതിദിനം 2500ന് അടുത്ത് പരിശോധനകൾ നടത്തണമെന്നാണ് ഇവരുടെ വിലയിരുത്തൽ. അതേസമയം , ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപ്പെടുന്നതും, കൂടുതൽ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ പോകുന്നതുമെല്ലാം കടുത്ത വെല്ലുവിളിയുണർത്തുകയാണ്. അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്തെ പരിശോധനകളുടെ എണ്ണം 2000ലേക്ക് എത്തിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…
ദില്ലി : ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍…
ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്, എച്ച്ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം 'വീർ…
സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…