യു.പി.എ ഭരണകാലത്ത് നിരവധി നിയമവിരുദ്ധ സംരംഭങ്ങൾക്കായി കോൺഗ്രസ് പാർട്ടി ചൈനീസ് സർക്കാരുമായി ധാരണയിലെത്തിയതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്.കോൺഗ്രസ് തന്നെ നടത്തി വരുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് സർക്കാർ വലിയ തുക സംഭാവന നൽകിയിരുന്നു.രാജീവ് ഗാന്ധി ഫൗണ്ടേഷൻ പുറത്തു വിട്ട 2005-06 ലെ വാർഷിക റിപ്പോർട്ടിലാണ് ചൈനീസ് എംബസി ഭീമമായ സംഖ്യ തങ്ങൾക്ക് സംഭാവനയായി നൽകിയ കാര്യം പരാമർശിക്കുന്നത്.ഇതിനു പുറമേ,ഫൗണ്ടേഷന് കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടമ്പറി സ്റ്റഡീസിനും ചൈന സംഭാവന നൽകിയിട്ടുണ്ട്.
ഇത് കൂടാതെ, കോൺഗ്രസ് ഭരണത്തിൻ കീഴിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാരം സുഗമമാക്കുന്നതിന് ഇന്ത്യ-ചൈന സ്വതന്ത്ര വ്യാപാര ഉടമ്പടിയും,അതിന്റെ സാധ്യതകളെക്കുറിച്ച് ഒരു പഠനവും’ എന്ന പേരിൽ ഒരു പഠനം നടത്തിയിരുന്നു. അതിൽ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനയ്ക്ക് കൂടുതൽ മത്സരാധിഷ്ഠിത കമ്പോളമുണ്ടെന്നും പരാമർശിക്കുന്നു, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സ്വതന്ത്രമാക്കിയാൽ അത് ഇന്ത്യയുടെ നേട്ടമായിരിക്കും എന്ന ചില സ്ഥാപിത താല്പര്യത്തോട് കൂടിയ കണ്ടെത്തലും ഈ പഠനത്തിൽ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.
2008ൽ സോണിയ ഗാന്ധിയുടെ സാന്നിധ്യത്തിൽ അന്നത്തെ കേന്ദ്ര സർക്കാർ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായി ചില കരാറിൽ ഒപ്പുവെയ്ക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ആളുകളുടെ ചൈനാ പ്രേമത്തെപ്പറ്റിയുള്ള വസ്തുതകൾ സജീവ ചർച്ചാ വിഷയമായത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല നയതന്ത്ര ഇടപെടൽ സുഗമമാക്കുന്നതിനും അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളിൽ പരസ്പരം ആലോചിക്കുന്നതിനുമാണ് മെമ്മോറാണ്ടം ഒപ്പിട്ടതെന്നാണ് അന്നത്തെ ഔദ്യോഗിക ഭാഷ്യം.എന്നാൽ ആ കരാറിന് പിന്നിലെ ദുരൂഹതകളും ചില സ്ഥാപിത താല്പര്യങ്ങളും ഇപ്പോൾ വലിയ തോതിൽ ചർച്ചയായി ഉയരുന്നുണ്ട്.ലഡാക്കിലെ അതിർത്തിപ്രദേശത്ത് ഉണ്ടായ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസ്താവന നടത്തിയ രാഹുൽ ഗാന്ധിയുടെ ചേതോവികാരമാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ള തെളിവുകളിലൂടെ വ്യക്തമായിരിക്കുന്നത്.എന്തായാലും കോൺഗ്രസിന്റെ രാഷ്ട്ര സ്നേഹം വെറും പച്ചക്കളമാണെന്നും ചൈന വിധേയത്വമാണ് കോൺഗ്രസിന്റെ എക്കാലത്തെയും നിലപാടെന്നുമുള്ള ആരോപണങ്ങൾക്ക് ശക്തി പകരുന്ന തെളിവുകൾ പുറത്തു വിട്ട ബി ജെ പി,ഇതിനെ ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയാക്കാനാണ് ശ്രമിക്കുന്നത്.രാഷ്ട്രത്തിനുപരിയായി ചൈനയോട് വിധേയത്വം കാട്ടുന്ന സോണിയാ-രാഹുൽ അച്ചുതണ്ടിനും കൊണ്ഗ്രെസ്സ് പാർട്ടിക്കും ഇതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
നക്സൽ ഭീകരതയുടെ സുരക്ഷിത താവളമായിരുന്ന ഛത്തീസ്ഗഡിലെ പുവർത്തി ഗ്രാമത്തിൽ പൊലീസും പൊതുജനങ്ങളും ഒത്തുകൂടി ദീപാവലി ആഘോഷിച്ചത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ…
ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ മാത്രമല്ല, ഭീകരവാദത്തിന്റെ നിഴലുകൾ വീണിരുന്ന കശ്മീരിന്റെ ഹൃദയഭാഗമായ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചോക്കിലും (ഘണ്ഡാഘർ) ദീപാവലി ആഘോഷങ്ങളുടെ…
ഭാരതീയ സംസ്കൃതിയുടെയും സനാതന പൈതൃകത്തിന്റെയും പ്രൗഢമായ ദീപാവലി ആഘോഷങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ…
വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…