ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഡോക്ടര്‍ ദമ്പതികളും
രണ്ട് ബിഎസ്എഫ് ജവാന്മാരും മരിച്ചു
ദില്ലി: രാജ്യതലസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു. ഡോക്ടര്‍ റിപ്പോണ്‍ മാലിക്കും ഭാര്യയുമാണ് മരിച്ചത്. ജബാംഗീര്പുരിയില് സ്വകാര്യ ക്ലിനിക്ക് നടത്തുകയായിരുന്നു ഡോക്ടര്‍. അതേസമയം ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 5532 ആയി. 65 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 1542 പേര് രോഗമുക്തരായിരുന്നു.
രണ്ട് ബിഎസ്എഫ് ജവാന്മാരും മരിച്ചു. ബിഎസ്എഫിലെ 41 ജവാന്മാര്ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായും സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച ബിഎസ്എഫ് ജവാന്മാരുടെ എണ്ണം 193 ആയി ഉയര്‍ന്നു.
മരിച്ച ജവാന്മാര്ക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയപ്പോഴാണ് കോവിഡ് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒരാളെ മേയ് മൂന്നിനും മറ്റൊരാളെ മേയ് നാലിനുമാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കോവിഡ് ബാധിച്ച രണ്ട് ബിഎസ്എഫ് ജവാന്മാര് രോഗമുക്തരായി.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…