Categories: Kerala

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും; പുതുക്കിയ നിർദ്ദേശങ്ങൾ ഇങ്ങനെ :-

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാമെന്നും . ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണമെന്നും കളക്ടർ നിർദേശിച്ചു.

കണ്ടെയിൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം. 50 ശതമാനം യാത്രക്കാരുമായി ഓട്ടോ/ടാക്‌സി ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും. ഹൈപ്പർ മാർക്കറ്റ്, മാൾ, സലൂൺ, ബ്യൂട്ടിപാർലർ, സ്പാ എന്നിവ ഒഴികെയുള്ള എല്ലാ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴുവരെ തുറന്നുപ്രവർത്തിക്കാം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍

നിർദേശങ്ങൾ ഇങ്ങനെ :-

  1. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം.

2.സ്വകാര്യ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം.

3.ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ടേക്ക് എവേ കൗണ്ടറുകളിലൂടെ ഭക്ഷണം പാഴ്‌സലായി വിതരണം ചെയ്യാം. എന്നാൽ ഹോട്ടലുകളിൽ ഇരുന്നുള്ള ഭക്ഷണം കഴിക്കൽ പാടില്ല.

4.കണ്ടെയിൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം.

5.50 ശതമാനം യാത്രക്കാരുമായി ഓട്ടോ/ടാക്‌സി ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും.

6.ഹൈപ്പർ മാർക്കറ്റ്, മാൾ, സലൂൺ, ബ്യൂട്ടിപാർലർ, സ്പാ എന്നിവ ഒഴികെയുള്ള എല്ലാ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴുവരെ തുറന്നുപ്രവർത്തിക്കാം.

7.വൈകിട്ട് നാലുമുതൽ ആറുവരെയുള്ള സമയത്തെ വിൽപ്പന മുതിർന്ന പൗരന്മാർക്കായി പരിമിതപ്പെടുത്തണം. മാർക്കറ്റുകളിൽ ഒരുതരത്തിലുള്ള കൂട്ടംകൂടലുകളും അനുവദിക്കില്ല.

8.കണ്ടെയിൻമെന്റ് സോണുകളിലൂടെയുള്ള യാത്ര അനുവദിക്കില്ല. എല്ലാത്തരം കാർഷിക, കെട്ടിടനിർമാണ പ്രവർത്തനങ്ങളും കണ്ടെയിൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ തുടരാം.

  1. തിരുവനന്തപുരം കോർപ്പറേഷൻ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല.

10.സിനിമാ ഹാൾ, ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ, പാർക്കുകൾ, ഓഡിറ്റോറിയം, ബാർ എന്നിവ പ്രവർത്തിക്കാൻ പാടില്ല. കൂട്ടം കൂടാൻ സാധ്യതയുള്ള ഒരുതരത്തിലുള്ള പ്രവർത്തനങ്ങളും പാടില്ല.

മേൽപ്പറഞ്ഞ ഇളവുകളൊന്നും ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ബാധകമായിരിക്കില്ല. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയിൻമെന്റ് സോണുകളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തൽസ്ഥിതി തുടരുന്നതായിരിക്കും.

B4 Admin

Recent Posts

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

1 hour ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

6 hours ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

8 hours ago

ക്യാമറക്കണ്ണിലൂടെ മലയാള സിനിമയ്ക്ക് മാസ് ദൃശ്യഭാഷ നൽകിയ ഷാജി കുമാർ ഇനി ഓർമ്മ: പ്രതീക്ഷകളുടെ കൊടുമുടിയിൽ അപ്രതീക്ഷിത വിടവാങ്ങൽ

മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…

8 hours ago

സ്ട്രോക്ക് തിരിച്ചറിയുന്നതിൽ വീഴ്ചയെന്ന് ആരോപണം: ചികിത്സ വൈകി 56കാരന്റെ കാൽ മുറിച്ചുനീക്കി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…

23 hours ago

പോത്തൻകോട് ക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തം: യുവരാജ് ഗോകുലിനെതിരെ കള്ളക്കേസെടുത്ത പൊലീസിന്റെ വിവേചനപരമായ നടപടി ഭീകരവാദികളെ വെള്ളപൂശാൻ!

പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്‌.ഐ.എസിന്റെ നാമങ്ങൾ…

23 hours ago