തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം തീരദേശ പ്രദേശങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. തീര പ്രദേശത്തേക്ക് വരുന്നതിനോ ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നതിനോ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി
സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു . തീരപ്രദേശത്ത് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. എന്നാൽ, രോഗം പടരുന്നത് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഭക്ഷ്യവസ്തുക്കളടക്കമുള്ളഅവശ്യസാധനങ്ങൾ പ്രദേശത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക വ്യാപനം സ്ഥിരീകരിച്ച പുല്ലുവിളയിലും പൂന്തുറയിലും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആളുകളിൽ പരിശോധന നടത്തുകയാണ്. നിലവിൽ രോഗത്തിന്റെ ആദ്യ ദിവസങ്ങളിൽ പ്രദേശത്ത് തന്നെ ചികിത്സയൊരുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച 246ൽ 237ഉം സമ്പർക്ക രോഗികളാണ്. പുല്ലുവിളയിൽ 97 പേരെ പരിശോധിച്ചപ്പോൾ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂന്തുറയിൽ 50 പേരിൽ പരിശോധന നടത്തിയപ്പോൾ 26 പേര്‍ക്ക് രോഗബാധ കണ്ടെത്തി. പുതുക്കുറിച്ചിയിൽ 75 സാമ്പിളിൽ 20 ഉം അഞ്ചുതെങ്ങിൽ 83 പേരിൽ 15 പേര്‍ക്കും രോഗബാധ കണ്ടെത്തിയിരുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…