ദില്ലി: റിവേഴ്‌സ് റിപ്പോ നിരക്ക് നാലില്‍ നിന്ന് 3.75 ശതമാനമായി കുറച്ച് ആര്‍ബിഐ. സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം തുക ദൈനംദിന ചിലവുകള്‍ക്കായി മുന്‍കൂറായി പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
മൂലധന സഹായമായി നബാര്‍ഡിന് 25,000 കോടി, ഹൗസിംഗ് ബാങ്കിന് 10,000 കോടി, സിഡ്ബിക്ക് 15,000 കോടി രൂപയും അനുവദിച്ചു. ചെറുകിട, ഇടത്തരം ബാങ്കിങ് സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ പലിശക്കില്‍ പണം ലഭ്യമാക്കും. ഇതിനായി 5,000 കോടി കേന്ദ്രബാങ്ക് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് സാമ്പത്തിക മേഖലയിലെ സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. 1931-ലെ മഹാമാന്ദ്യത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് അന്തരാഷ്ട്ര നാണ്യനിധി വ്യക്തമാക്കിയിരുന്നു. വലിയ മാന്ദ്യമുണ്ടാകുമെന്നാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്.
ലോകത്താകമാനം സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടാകും. അതിന്റെ ഭാഗമായി കേന്ദ്രബാങ്ക് നിരവധി പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവന്നതായും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.
എന്നാല്‍ കൊറോണക്ക് ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് വേഗം തിരിച്ചുവരാന്‍ കഴിയും. ഇന്ത്യ 1.9 ശതമാനം വളര്‍ച്ച നേടും. മാര്‍ച്ച് 27 വരെ വിപണിയിലേക്ക് ജിഡിപിയുടെ 3.2 ശതമാനം എത്തിക്കാന്‍ സാധിച്ചു. ലോക്ഡൗണ്‍ വിപണിയിലേക്കുള്ള പണമൊഴുക്കിനെ ബാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണക്കെതിരെ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…