jp-naddas-twitter-account-hacked
ദില്ലി: ഇന്ന് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ആഘോഷിക്കും. രാജ്യവ്യാപകമായി ഇന്ന് വെര്‍ച്വല്‍ റാലികളും ഓണ്‍ലൈന്‍ സമ്മേളനങ്ങളും നടക്കും. വൈകീട്ട് നാല് മണിക്ക് ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ സാമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ തുടര്‍ഭരണത്തില്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഫലം നിര്‍ണ്ണായകമാകും. ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ ലക്ഷ്യം. മേയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രഖ്യാപനത്തോടെ സര്‍ക്കാര്‍ പുതിയ രൂപം കൈവരിക്കുന്നു.
കൊവിഡ് ലോകത്തെയും രാജ്യത്തെയും പ്രതിസന്ധിയില്‍ ആക്കുമ്പോള്‍ രോഗപ്രതിരോധ നീക്കങ്ങളുടെ വിജയം മോദിക്ക് മുന്നോട്ടുള്ള പാതയില്‍ പ്രധാനമാണ്. വ്യാപകമായ തൊഴില്‍ നഷ്ടവും സര്‍ക്കാരിനെ വരുംനാളുകളില്‍ സ്വാധീനിക്കും.
2019 മെയ് 30 നാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങള്‍ ചിത്രീകരിക്കുന്ന ഒരു വീഡിയോ ഇന്ന് പുറത്തിറക്കും. ഇത് സംസ്ഥാന ഘടകങ്ങള്‍ മൊഴി മാറ്റി ജനങ്ങളിലെത്തിക്കും.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പ്രധാനമന്ത്രിയുടെ കത്ത് പത്തുകോടി കുടുംബങ്ങളിലെത്തിക്കും. കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളിലായിരിക്കും കത്തിന്റെ വിതരണം. ഇത്തരം മേഖലകളില്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി കത്ത് എത്തിക്കും.
ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കല്‍, രാമക്ഷേത്ര നിര്‍മാണം, മുത്വലാഖ് നിരോധനം, പൗരത്വ നിയമ ഭേദഗതി, ആത്മനിര്‍ഭര്‍ പാക്കേജ്, വന്ദേഭാരത് തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചും വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തും.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…