നാവികസേനയുടെ കപ്പലിലെ ചാരവൃത്തി,ഹാർഡ് ഡിസ്ക് മോഷ്ടിച്ചവർ എൻ ഐ എ യുടെ പിടിയിൽ

കൊച്ചി: നാവികസേന കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ ചാരവൃത്തി നടന്ന സംഭവത്തില്‍ രണ്ട് പേര്‍ എന്‍ഐഎ പിടിയിലായി. രാജസ്ഥാന്‍, ബീഹാര്‍ സ്വദേശികളായ രണ്ട് പേരെയാണ് എന്‍ഐഎ പിടികൂടിയത്. ഇവരില്‍ നിന്നും കാണാതായ ഹാര്‍ഡ് ഡിസ്‌കിന്റെ കുറച്ചു ഭാഗങ്ങള്‍ കണ്ടെടുത്തു. ഇരുവരുമായി എന്‍ഐഎ ഇരുസംസ്ഥാനങ്ങളിലും തെളിവെടുപ്പ് നടത്തി വരികയാണ്.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഒരു വര്‍ഷം മുന്‍പാണ് വിക്രാന്തില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ കാണാതായത്. നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലില്‍ നിന്നും വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് നഷ്ടമായത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ അന്വേഷണം പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ജോലിക്ക് വരുന്ന എല്ലാവരുടേയും വിരലടയാളം ഇവിടെ ശേഖരിച്ചു വയ്ക്കുന്ന പതിവുണ്ട്. ഇങ്ങനെ 5,000-ത്തോളം ആളുകളുടെ വിരലടയാളം ശേഖരിച്ചു നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഇപ്പോള്‍ പിടിയിലായ രണ്ട് ഉത്തരേന്ത്യന്‍ തൊഴിലാളികളിലേക്ക് എന്‍ഐഎ എത്തിയത്.

കപ്പലിലെ പെയിന്റിംഗ് തൊഴിലാളികളായ ഇവര്‍ ഹാര്‍ഡ് ഡിസ്‌ക് കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു എന്നാണ് എന്‍ഐഎക്ക് ലഭിച്ച മൊഴി. ഇവരില്‍ നിന്നും രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്.

admin

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

4 hours ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

5 hours ago