Categories: Covid 19India

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ആലപ്പുഴ ജില്ലക്കാരും: ആറ് പേരെ തിരിച്ചറിഞ്ഞു

ആലപ്പുഴ: നിസാമുദ്ദീനിലെ മതസമ്മേളനത്തിലും പ്രാര്‍ത്ഥന ചടങ്ങിലും പങ്കെടുത്തവരില്‍ നിരവധി ആലപ്പുഴ സ്വദേശികളും. ആറു പേരെ ആരോഗ്യവകുപ്പ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ സംഘം നിസാമുദ്ദീനില്‍ പോയി മടങ്ങി വന്നിട്ടുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് തിരിച്ചില്‍ തുടങ്ങി.

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊറോണയെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്തെ ഏറ്റവും കൂടിയ കൊറാണ വൈറസ് വ്യാപനമാണ് നിസാമുദ്ദീനില്‍ നടന്നതെന്നതാണ് വിലയിരുത്തല്‍.

ആലപ്പുഴയില്‍ നിന്ന് ദില്ലിക്ക് പോയ ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘം തിരികെയെത്തിയത് 22നാണ് . നിസാമുദ്ദീന്‍ എക്സ്പ്രസില്‍ തിരിച്ച് വന്ന സംഘത്തെ സ്റ്റേഷനില്‍ പ്രാഥമിക പരിശോധനയും നടത്തിയിരുന്നു.

നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നതില്‍ കൂടുതലും കായംകുളം സ്വദേശികളാണ്. മുഴുവനാളുകളെയും കണ്ടെത്താന്‍ ഉള്ള ശ്രമവും ആരോഗ്യ വകുപ്പ് അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.

admin

Share
Published by
admin

Recent Posts