ദില്ലി: ദില്ലി നിസാമുദ്ദീന്‍ മേഖലയില്‍ സന്ദര്‍ശനം നടത്തിയ വ്യോമസേനാ ഉദ്യോഗസ്ഥന്‍ അടക്കം മൂന്നു പേരും അവരുടെ കുടുംബങ്ങളും നിരീക്ഷണത്തില്‍. എയര്‍മാനായ ഉദ്യോഗസ്ഥന്‍ മുന്‍കരുതല്‍ നിരീക്ഷണത്തിലും ഇയാളുമായി ഇടപഴകിയ മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിരീക്ഷണത്തിലും കഴിയുകയാണെന്ന് വ്യോമസേന അറിയിച്ചു.ഡല്‍ഹി പാലം വ്യോമസേനാ താവളത്തില്‍ ക്രിട്ടിക്കല്‍ 3 വിങ് വിഭാഗത്തിലാണ് എയര്‍മാന്‍ ജോലി ചെയ്യുന്നത്.നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വ്യോമസേന മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. എയര്‍മാനുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ബന്ധപ്പെട്ടവരാണ് മറ്റ് രണ്ടു പേര്‍. അതേ സമയം,മൂന്ന് ഉദ്യോഗസ്ഥരെയും നിരീക്ഷിച്ചു വരികയാണെന്ന് സേനാ അറിയിച്ചു. മൂന്നു കരസേനാ ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സംഭവം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനില്‍ നിന്നെത്തിയ ബന്ധുക്കളുമായി ഇടപഴകിയ സൈനികനാണ് രോഗം സ്ഥിരീകരിച്ചത്.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…