Categories: India

പാചകവാതക വില വീണ്ടും കുറഞ്ഞു

ദില്ലി: പാചകവാതക വിലയില്‍ വന്‍കുറവ്. മൂന്നാമത്തെ പ്രാവശ്യമാണ് ഇത്തരത്തില്‍ പാചകവാതക വിലയില്‍ കുറവ് വരുന്നത്. 162.50 രൂപയാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വിലയില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത്.

കുത്തനെ കൂടിയിരുന്ന പാചകവാതക വിലയില്‍ വലിയ കുറവു വന്നിരിക്കുന്നത് ഈ രണ്ട് മാസത്തിന് ഇടയിലാണ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതാണ് കാരണം.

14.2 കിലോ ഭാരമുള്ള സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 744 രൂപയില്‍ നിന്ന് 581.50 രൂപയായി കുറയും. ഡല്‍ഹിയിലെ വിലയ്ക്ക് അനുസൃതമായി മറ്റ് സംസ്ഥാനങ്ങളിലും വിലക്കുറവ് വരും.

രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലെ പുതുക്കിയ വില ഇങ്ങനെ, മുംബൈയില്‍ 579 രൂപ, കൊല്‍ക്കത്തയില്‍ 584.50 രൂപ, ചെന്നൈയില്‍ 569.50 രൂപ. കേരളത്തിലും ഇതിന് ആനുപാതികമായി വിലയില്‍ മാറ്റം വരുന്നതാണ്.

എല്ലാ മാസവും ആദ്യ ദിവസമാണ് പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്. ഓയില്‍ കമ്പനികള്‍ക്കാണ് വില നിശ്ചയിക്കാനുള്ള അനുവാദം. കൊവിഡ് കാലത്തെ ലോക്ക്ഡൗണില്‍ പൊതുജനത്തിന് ആശ്വാസമായാണ് പാചകവാതക വിലയില്‍ കുറവ് വന്നിരിക്കുന്നത്.

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

8 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

9 hours ago