Categories: India

ബംഗാളിൽ മമത എന്തു ചെയ്തു? വിമർശനവുമായി ഗവർണർ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കി ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍. ബംഗാള്‍ സര്‍ക്കാര്‍ കോവിഡ് 19 പ്രതിസന്ധിയെ തെറ്റായി കൈകാര്യം ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. ആരോഗ്യ സൗകര്യങ്ങള്‍ വളരെ കുറവാണെന്നും മരണങ്ങളും പോസിറ്റീവ് കേസുകളും അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നതില്‍ ജനം വളരെയേറെ ആശങ്കാകുലരാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തിലാണ് മമതക്കെതിരെ ഗവര്‍ണര്‍ പരാതിപ്പെട്ടത്.

ക്രമസമാധാന സ്ഥിതിഗതികള്‍ ആശങ്കാജനകവും അപകടകരമാംവിധം വഷളായിക്കൊണ്ടിരിക്കുകയാണ്. ക്രമസമാധാന തകര്‍ച്ച, അംപന്‍ ചുഴലിക്കാറ്റിന്റെ ഇരകള്‍ക്ക് ദുരിതാശ്വാസ വിതരണത്തിലെ അഴിമതി, സ്വജനപക്ഷപാതം, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിദ്യാഭ്യാസ മേഖലയില്‍ രാഷ്ട്രീയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു തുടങ്ങിയവയും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

admin

Recent Posts

രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞു ! ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും

വയനാട് എംപി സ്ഥാനം രാഹുൽ ഗാന്ധി രാജിവെച്ചു. റായ്ബറേലി മണ്ഡലത്തിലെ ലോക്‌സഭാംഗമായി രാഹുൽ തുടരും. ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് ദേശീയ…

12 seconds ago

ഐപിസി,സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവ മാറി പുതിയ നിയമങ്ങള്‍ വരുന്നു

ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രി-മി-ന-ല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…

8 mins ago

റായ്ബറേലിയോ വയനാടോ ?

രാഹുലേ, ഉടനെ തീരുമാനം അറിയിച്ചോ ; ഇല്ലെങ്കിൽ പണി കിട്ടും !

1 hour ago

ജമ്മു കശ്മീർ ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾ ഇക്കൊല്ലം പോളിംഗ് ബൂത്തിലേക്ക് !തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബിജെപി; നേതാക്കൾക്ക് ചുമതല നൽകി

ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ,…

1 hour ago

സ്‌പീക്കർ സ്ഥാനം ആർക്ക് ? ചർച്ചകൾ നയിക്കുന്നത് രാജ്‌നാഥ് സിംഗ് ?

പ്രതിപക്ഷത്തെ അടിച്ചിരുത്താൻ ശക്തനായ സ്പീക്കർ വരുമെന്ന് ബിജെപി

2 hours ago

വോട്ടിംഗ് മെഷീന്‍ സുരക്ഷയില്‍ എലോണ്‍ മസ്‌ക്കും രാജീവ് ചന്ദ്രശേഖറും സംവാദത്തില്‍

വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള സംഭാഷണം അവസാനിക്കുന്നില്ല, തുടരുകയാണ്. SpaceX സിഇഒ എലോണ്‍ മസ്‌കുമായി നടന്നുവരുന്ന തര്‍ക്കത്തിന് വീണ്ടും ഇടപെട്ട് മുന്‍…

2 hours ago