തിരുവനന്തപുരം: ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കോവിഡ് കാലത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ഇത് സംബന്ധിച്ച ഇടക്കാല ശുപാര്‍ശ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാറിന് കൈമാറി. വിവിധ തലങ്ങളില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനും മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം കുറയ്ക്കാനും ശുപാര്‍ശയുണ്ട്.
വിവിധ തലങ്ങളിലുള്ള നിരക്ക് വര്‍ധനവ് സംബന്ധിച്ച ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. ഓഡിനറി സര്‍വീസുള്‍ക്ക് 30 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 40 ശതമാനവും അതിനും മുകളിലുള്ളതിന് 50 ശതമാനവും വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ.
ഒപ്പം മിനിമം ചാര്‍ജ് 8 രൂപയായി നിലനിര്‍ത്തിക്കൊണ്ട് ആ ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദുരപരിധി കുറയ്ക്കാനുളള ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. മിനിമം ചാര്‍ജില്‍ ഇപ്പോള്‍ സഞ്ചരിക്കാവുന്നത് അഞ്ച് കിലോമീറ്ററാണ്. അത് 2.5 കിലോമീറ്ററായി കുറച്ച് ചാര്‍ജ് വര്‍ധനവ് കൊണ്ടുവരുക എന്നതാണ് ശുപാര്‍ശ.
കോവിഡ് കാലത്ത് ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഈ കാലത്തേക്ക് മാത്രമായാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ടിലേക്ക് കമ്മീഷന്‍ എത്തിയിട്ടില്ല.
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…